Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കിൽ മെക്സിക്കോയ്ക്കുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കും; മുന്നറിയിപ്പുമായി ട്രംപ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: അമേരിക്കയിലേക്ക് നീങ്ങുന്ന ആയിരത്തിലധികം കുടിയേറ്റക്കാരെ തടഞ്ഞില്ലെങ്കിൽ മെക്സിക്കോയ്ക്കുമേലുള്ള ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ അതിർത്തി ലക്ഷ്യമാക്കി മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ സംഘം നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ഇവരെ തടയാൻ മെക്സിക്കോ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെക്സിക്കോ, ടെക്സസ് ഗവർണർ, അമേരിക്കൻ അതിർത്തി സുരക്ഷാ സേന, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നായി 1,500-ലധികം കുടിയേറ്റക്കാർ അമേരിക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. യുഎസിൽ താമസിക്കാനും ജോലി ചെയ്യാനും കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ യാത്ര തിരിച്ചതെന്നാണ് വിവരം.

അമേരിക്കൻ അതിർത്തി ലക്ഷ്യമാക്കി ഒരു സംഘം കുടിയേറ്റക്കാർ നീങ്ങുന്നുണ്ടെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം സ്ഥിരീകരിച്ചു. എന്നാൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം കുടിയേറ്റക്കാർ യുഎസ് അതിർത്തിയിൽ എത്തിയിട്ടില്ലെന്നാണ് അവരുടെ വിശദീകരണം.

അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുമുള്ള നടപടികളാണ് മെക്സിക്കോ സ്വീകരിക്കുന്നതെന്നും ഷെയിൻബോം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കുടിയേറ്റം തടയുന്നതുമായി ബന്ധപ്പെട്ട് മെക്സിക്കോയ്ക്കുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. അതിർത്തി സുരക്ഷയും വ്യാപാരബന്ധങ്ങളും വീണ്ടും യുഎസ്-മെക്സിക്കോ ബന്ധത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായി മാറുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix