Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: donaldtrump

ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. രാവിലെ ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ചാർട്ടേഡ് വിമാനത്തിലെത്തിയ സംഘം ഇന്ന് തന്നെ മടങ്ങുമെന്നാണ് വിവരം. […]
Read more

ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇറാനെതിരെ ആസൂത്രണം ചെയ്ത വലിയ സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തിപ്രയോഗത്തിന് അമേരിക്ക തയ്യാറാണെന്നും, എന്നാൽ പ്രശ്നപരിഹാരത്തിനായി ഇറാൻ വേഗത്തിൽ കരാറിലെത്തണമെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് കടലിടുക്ക് ഉടൻ തുറക്കുക, ആണവ ഭീഷണി അവസാനിപ്പിക്കുക, ചർച്ചകളിലൂടെ കരാറിലെത്തുക എന്നിവയാണ് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ. ഈ വാരാന്ത്യത്തിൽ ഇറാനെതിരെ വലിയ ആക്രമണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇറാനും മേഖലയിലെ […]
Read more

ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം; ഇറാനിൽ കൂറ്റൻ ബിൽബോർഡ്

ടെഹ്‌റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന തരത്തിലുള്ള ബിൽബോർഡ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഉയർന്നു. ടെഹ്‌റാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന തരത്തിലുള്ള ചിത്രമാണ് ബിൽബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും” എന്ന സന്ദേശം ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകളിൽ എഴുതിയിട്ടുണ്ട്. “മിനാബിലെ കുട്ടികളുടെ ഓർമ്മയ്ക്ക്” എന്ന വാചകവും ബിൽബോർഡിലുണ്ട്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായതിന് പിന്നാലെയാണ് ഈ ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. ഇറാനെതിരായ യുഎസ് സൈനിക നടപടികൾ […]
Read more

താരിഫ് വർദ്ധനവിൽ ട്രംപിനെതിരെ രാജ്‌നാഥ് സിംഗ്

ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ തീരുവ ഭീഷണികളിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ ‘സബ്ക ബോസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഎസ് ഭരണകൂടം ഇന്ത്യയുടെ ഉയർച്ചയെ സ്വാഗതം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി. “ഇന്ത്യ വളരെ വേഗത്തിൽ വികസിക്കുന്നതിൽ ബുദ്ധിമുട്ടുള്ള ചില ആളുകളുണ്ട്. അവർക്ക് അത് ഇഷ്ടമല്ല. ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം താരിഫും പിഴയും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് ചുമത്തിയതിനെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളെയും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. “ഇന്ത്യയിലെ ആളുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് […]
Read more

ട്രംപിനെതിരെ ഇന്ത്യ:പകരം തീരുവ പരിഗണനയില്‍; അലുമിനിയത്തിനും സ്റ്റീലിനും തുണികള്‍ക്കും ചുമത്താന്‍ ആലോചന

ന്യൂഡല്‍ഹി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കാന്‍ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീല്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചര്‍ച്ചകളില്‍ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയര്‍ന്നു വരാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. നാലു ദിവസത്തിനിപ്പുറവും ഇത് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കന്‍ […]
Read more

ഇന്ത്യ അടക്കമുള്ള രാജ്യങ്ങില്‍ നിന്ന് റിക്രൂട്ടിങ് പാടില്ല;ഗൂഗിളിനും മൈക്രോസോഫ്റ്റിനും ട്രംപിന്റെ നിര്‍ദ്ദേശം

വാഷിംഗ്ടന്‍: ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ നിയമനങ്ങള്‍ നിര്‍ത്തണമെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കമുള്ള അമേരിക്കയിലെ വന്‍കിട ടെക് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ഇപ്പോള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനോ ഇന്ത്യന്‍ ടെക് തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിനോ പകരം വീട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. ബുധനാഴ്ച വാഷിംഗ്ടണില്‍ നടന്ന ഒരു എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ടെക് വ്യവസായത്തിന്റെ ആഗോളവാദ സമീപനത്തെയും ട്രംപ് വിമര്‍ശിച്ചു. […]
Read more

ഇന്ത്യക്ക് മുന്നറിയിപ്പുമായി നാറ്റോ:റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ തിരിച്ചടി

വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. 50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ […]
Read more

പാക്കിസ്ഥാന്‍ സൈനിക മേധാവിയുമായി ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും

വാഷിങ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടനില്‍ എത്തിയ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ട്രംപ് ക്ഷണിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിന് പുറമെ […]
Read more

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ ട്രംപ്; മൊബൈല്‍ നെറ്റ് വര്‍ക്കും ആരംഭിക്കും

വാഷിങ്ടന്‍: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക. ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റേതാണ് പുതിയ സംരംഭം. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ പുതിയ സംരംഭം ട്രംപ് ജൂനിയര്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ‘ഞങ്ങള്‍ ഉത്പന്നങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജ് അവതരിപ്പിക്കാന്‍ പോകുകയാണ്. ഉപയോക്താക്കള്‍ക്ക് ഒറ്റ പ്രതിമാസ ഫീസില്‍ അവരുടെ ഫോണില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ നേടാനും, അവരുടെ […]
Read more

ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ വേട്ടക്കെതിരെ ജനരോഷം, ട്രംപിനെതിരെ ഗവര്‍ണര്‍മാര്‍

ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം ശക്തം. എന്നാല്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുമെന്ന പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരില്‍ ഇമിഗ്രേഷന്‍ കസ്റ്റംസ് വകുപ്പാണ് റെയ്ഡ് നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചു. വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സിലുടനീളം വ്യാപകമായി നടന്ന ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. വ്യാജരേഖകള്‍ കൈവശമുള്ളവരെയും അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്താന്‍ എന്ന പേരിലായിരുന്നു റെയ്ഡ്. ഇതോടെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix