Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ധനവില നിയന്ത്രിക്കാൻ ട്രംപിന്റെ നീക്കം; റഷ്യയിൽ നിന്ന് ഡീസൽ വാങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ ഡിസി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും അമേരിക്കയിലും ഇന്ധനവില വർധിക്കുന്നതിനിടെ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ ഡീസൽ ലഭ്യമാക്കാൻ ധാരണയായതായി ട്രംപ് അറിയിച്ചു.

മൂന്ന് ലക്ഷം ടൺ റഷ്യൻ ഡീസൽ ഉടൻ നൽകാമെന്ന് പുടിൻ സമ്മതിച്ചതായും അടുത്ത മാസം അഞ്ച് ലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ധനവില വർധനയിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്കും വ്യാപാര മേഖലയ്ക്കും ഈ നീക്കം ആശ്വാസമാകുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.

അമേരിക്കയിലെ കർഷകർ, കാലിവളർത്തൽ മേഖലയിലുള്ളവർ, ചരക്കുഗതാഗത രംഗത്തെ ട്രക്ക് ഡ്രൈവർമാർ എന്നിവരുടെ ചെലവ് കുറയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി റഷ്യൻ ഇന്ധനത്തിന്മേലുള്ള ഉപരോധങ്ങളിൽ നിന്ന് താൽക്കാലിക ഇളവ് നൽകാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു.

അമേരിക്കയിൽ ഡീസൽ വില റെക്കോർഡ് നിലവാരത്തിലെത്തിയ സാഹചര്യത്തിലാണ് റഷ്യയുടെ സഹായം തേടിയതെന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന ആശങ്കയാണ് ട്രംപിന്റെ നീക്കത്തിന് പിന്നിലെന്നും വിലയിരുത്തലുകളുണ്ട്.

അതേസമയം, ട്രംപിന്റെ തീരുമാനത്തിനെതിരെ യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അതൃപ്തി പ്രകടിപ്പിച്ചു. റഷ്യയ്ക്ക് ഇന്ധനവിൽപ്പനയിലൂടെ വരുമാനം ലഭിക്കുന്നത് യുക്രൈനിലെ യുദ്ധം തുടരാൻ സഹായിക്കുമെന്നും റഷ്യയുടെ യുദ്ധസാമ്പത്തിക ശേഷി കുറയ്ക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത്തരം നീക്കങ്ങൾ ബാധിക്കുമെന്നും വിമർശനമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix