Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: donaldtrump

വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ട്രംപുമായി ചര്‍ച്ച നടത്തുന്നുതായി മെലനി ജോളി

ഓട്ടവ: കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് താരിഫ് ഉള്‍പ്പെടെയുള്ള വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരിട്ട് ചര്‍ച്ച നടത്തുന്നുതായി വ്യവസായ മന്ത്രി മെലനി ജോളി. സ്റ്റീല്‍, അലുമിനിയം ഇറക്കുമതി താരിഫ് 25% ല്‍ നിന്ന് 50% ആയി ഇരട്ടിയാക്കിയ ട്രംപ് നടപടി യുഎസിലേക്ക് ഏറ്റവും കൂടുതല്‍ ലോഹങ്ങള്‍ കയറ്റുമതി ചെയുന്ന രാജ്യമായ കാനഡയെ ഈ നീക്കം ദോഷകരമായി ബാധിക്കും. താരിഫുകള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ തീവ്രമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും […]
Read more

ഹാര്‍വാര്‍ഡ്-ട്രംപ് തര്‍ക്കത്തില്‍ പെടുന്നവരില്‍ മാര്‍ക്ക് കാര്‍ണിയുടെ മകളും?

ന്യൂയോര്‍ക്ക് : ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യത റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പല പ്രമുഖരെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മകള്‍ ക്ലിയോ കാര്‍ണിയും ബെല്‍ജിയം രാജകുമാരി എലിസബത്തും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ഹാര്‍വാര്‍ഡില്‍ റിസോഴ്സ് എഫിഷ്യന്‍സി പ്രോഗ്രാമില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലിയോ കാര്‍ണിയും കെന്നെഡി സ്‌കൂളില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ എലിസബത്തും മറ്റു വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ […]
Read more

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ്

വാഷിംങ്ടന്‍: ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. അന്താരാഷ്ട്ര വിദ്യാര്‍ഥികളോട് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ അവരുടെ നിയമപരമായ വിദ്യാര്‍ഥി പദവി നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. അക്രമവും ജൂത വിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ യുഎസ് ഹോം ലാന്റ് സെക്യുരിറ്റി ഹാര്‍വാര്‍ഡിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. ഗവണ്‍മെന്റ് ആവശ്യപ്പെട്ട ഹാര്‍വഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയംനടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് […]
Read more

ചൈനയ്ക്ക് 50% താരിഫ്: ഭീഷണി മുഴക്കി ട്രംപ്

വാഷിംങ്ടന്‍ : ചൈനയ്ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഏപ്രില്‍ 8-നകം ചൈന പ്രഖ്യാപിച്ച യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫുകള്‍ അമേരിക്ക ചുമത്തും, ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച കൂടിക്കാഴ്ച അടക്കം എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുമെന്നും […]
Read more

യുഎസ് ഓഹരി വിപണിയില്‍ വന്‍ ഇടിവ് ; തീരുവ പ്രഖ്യാപനം ട്രംപിന് തിരിച്ചടിയായോ

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസ് ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച.1600 പോയിന്റില്‍ അധികമാണ് വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2020-നുശേഷം ആദ്യമായാണ് വിപണി ഇത്രയും കടുത്ത ഇടിവ് നേരിടുന്നത്. ആപ്പിളിന്റെ മൂല്യം 310 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു . അതേസമയം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഓട്ടവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപനം നടത്തിയത്. ഡോണള്‍ഡ് ട്രംപിന്റെ നികുതി […]
Read more

രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഉപരിയായി ഒരുമിച്ച് നില്‍ക്കണം; ട്രംപിന് നേരെയുള്ള വധശ്രമത്തില്‍ ബൈഡന്‍

വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സഹപ്രവര്‍ത്തകര്‍ ശത്രുക്കളല്ല, അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് നില്‍ക്കേണ്ട സുഹൃത്തുക്കളാണെന്നും ബൈഡന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസ് മീറ്റിങ്ങില്‍ പറഞ്ഞു. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ മാറ്റിവെക്കേണ്ട സമയമാണിതെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു. വിയോജിക്കുമ്പോഴും നമ്മള്‍ ശത്രുക്കളല്ലെന്നും നമ്മള്‍ അയല്‍ക്കാരാണെന്നും സുഹൃത്തുക്കളാണെന്നും സഹപ്രവര്‍ത്തകരാണെന്നും എല്ലാറ്റിനും ഉപരിയായി നാമെല്ലാം അമേരിക്കക്കാരാണെന്നും ഓര്‍മിക്കേണ്ടതുണ്ട്. നാം ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്, ബൈഡന്‍ പറഞ്ഞു. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് […]
Read more

ട്രംപിന് വെടിയേറ്റയുടന്‍ സ്‌നൈപ്പര്‍മാരുടെ പ്രത്യാക്രമണം

വാഷിങ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. റാലിയില്‍ പ്രസംഗിക്കവെ ട്രംപിന്റെ വലതുചെവിയില്‍ വെടിയേല്‍ക്കുന്നതിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. മുന്‍ഭാഗത്തുനിന്നുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.പെന്‍സില്‍വേനിയ സ്വദേശിയായ 20-കാരനാണ് അക്രമിയെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) തിരിച്ചറഞ്ഞിട്ടുണ്ട്. തോമസ് മാത്യു ക്രൂക്ക് എന്നാണ് ഇയാളുടെ പേരെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമത്തിന് […]
Read more

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വെടിയേറ്റു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയിൽ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാൾക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix