Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ വേട്ടക്കെതിരെ ജനരോഷം, ട്രംപിനെതിരെ ഗവര്‍ണര്‍മാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം ശക്തം. എന്നാല്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുമെന്ന പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരില്‍ ഇമിഗ്രേഷന്‍ കസ്റ്റംസ് വകുപ്പാണ് റെയ്ഡ് നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചു.

വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സിലുടനീളം വ്യാപകമായി നടന്ന ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. വ്യാജരേഖകള്‍ കൈവശമുള്ളവരെയും അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്താന്‍ എന്ന പേരിലായിരുന്നു റെയ്ഡ്. ഇതോടെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. പ്രതിഷേധക്കാരും പൊലീസും പലതവണ ഏറ്റുമുട്ടി. ലോസ് ഏഞ്ചല്‍സില്‍ ഫെഡറല്‍ ഏജന്റുമാരും പ്രതിഷേധക്കാരും തമ്മില്‍ രണ്ട് ദിവസമായി സംഘര്‍ഷം തുടരുകയാണ്. പാരാമൗണ്ട് നഗരത്തിലാണ് ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടല്‍ നടന്നത്. ആയുധധാരികളായ ഫെഡറല്‍ ഉദ്യോഗസ്ഥര്‍, കുടിയേറ്റ റെയ്ഡുകളില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തെ നേരിട്ടു. നിരവധി പേരെ അറസ്റ്റ് ചെയ്തു.

സേനയെ വിന്യസിച്ച് ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പ്രതികരിച്ചത്. തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാരെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു-‘കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിനും ലോസ് ഏഞ്ചല്‍സിലെ മേയര്‍ കാരെന്‍ ബാസിനും അവരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍- അവര്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം- അപ്പോള്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കും, കലാപങ്ങളെയും കൊള്ളക്കാരെയും വേണ്ട പോലെ നേരിടും.’

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer