ന്യൂഡൽഹി : രാജ്യത്ത് പിടിമുറുക്കി കോവിഡ്. നിലവിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 5,755 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 391 പുതിയ കേസുകളും 4 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കേരളത്തെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ഒരോ മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവുമധികം രോഗ ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് . 127 പേർക്ക് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 102 പേർക്കും ഡൽഹിയിൽ 73 പേർക്കും പശ്ചിമ ബംഗാളിൽ 26 പേർക്കും കോവിഡ് സ്ഥിതീകരിച്ചു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
അതേസമയം അരുണാചൽ പ്രദേശ്, ചണ്ഡീഗഡ്, മിസോറം, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ അണുബാധകൾ റിപ്പോർട്ട് ചെയ്യാത്തത്. മധ്യപ്രദേശിൽ, ഒമ്പത് മാസം ഗർഭിണിയായ 45 വയസ്സുള്ള ഒരു സ്ത്രീ മരിച്ചിരുന്നു. പിന്നീട് ഇവർക്കും കോവിഡ് -19 സ്ഥിരീകരിച്ചു. ഈ വർഷം ജനുവരി മുതൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയാണ് 18 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. കേരളം 12, ഡൽഹി, കർണാടക 7 , തമിഴ്‌നാട് 5, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത് 2 എന്നിങ്ങനെയാണ് കണക്കുകൾ . കൂടാതെ ഈ കാലയളവിൽ തന്നെ രാജസ്ഥാനിലും പശ്ചിമ ബംഗാളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




