ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ തീരുവ ഭീഷണികളിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ ‘സബ്ക ബോസ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുഎസ് ഭരണകൂടം ഇന്ത്യയുടെ ഉയർച്ചയെ സ്വാഗതം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി. “ഇന്ത്യ വളരെ വേഗത്തിൽ വികസിക്കുന്നതിൽ ബുദ്ധിമുട്ടുള്ള ചില ആളുകളുണ്ട്. അവർക്ക് അത് ഇഷ്ടമല്ല. ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം താരിഫും പിഴയും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് ചുമത്തിയതിനെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളെയും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
“ഇന്ത്യയിലെ ആളുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കൂടുതൽ വിലയേറിയതാക്കാൻ പലരും ശ്രമിക്കുന്നു, അങ്ങനെ വില ഉയരുമ്പോൾ ലോകം അവ വാങ്ങുന്നത് നിർത്തും. ഈ ശ്രമം നടക്കുന്നു. എന്നാൽ ഇന്ത്യ വളരെ വേഗത്തിൽ മുന്നേറുകയാണ്, പൂർണ്ണ ആത്മവിശ്വാസത്തോടെ ഞാൻ പറയുന്നു: ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യ ഒരു പ്രധാന ആഗോള ശക്തിയായി മാറുന്നത് തടയാൻ കഴിയില്ല,” രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.




