തിരുവനന്തപുരം: പുതിയ എക്സൈസ് കമ്മീഷണറായി ഡോ. എസ് കാര്ത്തികേയന് ഐഎഎസിനെ നിയമിച്ചു. സീറാം സാബശിവറാവുവിന് പകരമാണ് കാര്‍ത്തികേയന്റെ വരവ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒഎസ്ഡിയായിരുന്നു. 14 ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് വിഴിഞ്ഞം തുറമുഖ എംഡിയുടെ ചുമതല നല്കി.
ഷര്‍മിള മേരി ജോസഫിനെ കെടിഡിഎഫ്സി ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചു. കെഎസ്ഇബി ചെയര്മാന് എന്‍ പ്രശാന്തിന് മ്യൂസിയം, മൃഗശാല, പുരാവസ്തു വകുപ്പിന്റെ അധിക ചുമതല നല്കി. എംജി രാജമാണിക്യത്തിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്. കെഎസ്ഇബി ചെയര്മാന് സ്ഥാനത്തു നിന്നും രാജമാണിക്യത്തെ തദ്ദേശ വകുപ്പ് സെക്രട്ടറിയായി നേരത്തെ മാറ്റി നിയമിച്ചിരുന്നു.
കെഎംഎസ്സിഎല്ലിന്റെ മാനേജിങ് ഡയറക്ടറായി ഡി ബാലമുരളിയെ നിയമിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ചുമതല ഏറ്റെടുക്കാന്‍ പല ഐഎഎസ് ഉദ്യോഗസ്ഥരും വിസമ്മതിച്ചിരുന്നു. നേരത്തെ ടി വി സുഭാഷിനെ സര്‍ക്കാര്‍ കെഎംഎസ് സിഎല്‍ എംഡിയായി നിയമിച്ചെഹ്കിലും ചുമതല ഏറ്റെടുത്തിരുന്നില്ല.


