Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TravancoreDevaswomBoard

ശബരിമലയിൽ അരവണ ക്ഷാമം; ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി ശബരിമല നട തുറന്നിരിക്കെ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. സാഹചര്യം തുടർന്നാൽ ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രസാദ നിർമാണ പ്ലാന്റിൽ ശേഷി വർധിപ്പിക്കുന്നതിനുള്ള ജോലികൾ നട തുറന്ന സമയത്ത് നടത്തിയതാണ് നിലവിലെ അരവണ ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം വകുപ്പിന്റെ വിലയിരുത്തൽ. സാധാരണയായി നട അടച്ചിരിക്കുന്ന സമയത്താണ് ഇത്തരം അറ്റകുറ്റപ്പണികളും ശേഷി വർധിപ്പിക്കൽ ജോലികളും നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. “നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; എങ്ങുമെത്താതെ അന്വേഷണം

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിലെ അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്ന് വിമർശനം. മിൽമ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ കൂടുതൽ തെളിവുകൾ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പറയുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരാണ് നിലവിലെ പ്രതികൾ. മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയ ഇടപാടിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എസ്‌ഐടി കണ്ടെത്തൽ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസിന്റെ പ്രത്യേക സംഘം […]
Read more

ശബരിമല ഓണസദ്യ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയിൽ ഓണസദ്യയുടെ പേരിലുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണ ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് ഓണസദ്യ ലഭ്യമാക്കി. ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തി സദ്യ നടത്തേണ്ടതില്ലെന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ ഒരുക്കണമെന്നും തീരുമാനിക്കുകയായിരുന്നു. അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി അറിയിച്ചു. എന്നാൽ സദ്യയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് ഒഴിവാക്കുക എന്നതായിരുന്നു ബോർഡിന്റെ പ്രധാന ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ […]
Read more

ശബരിമല സ്വർണക്കൊള്ള; എ. അജികുമാറിന് ജാമ്യം; പി.എസ്. പ്രശാന്തിന്റെ ഹർജി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അജികുമാറിന് ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും അന്വേഷണ നടപടികളും തുടരുകയാണ്.
Read more

ശബരിമല നെയ്യ് ക്രമക്കേട്; മിൽമയിൽ എസ്‌ഐടി പരിശോധന

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണസംഘം മിൽമയുടെ പത്തനംതിട്ട ഡയറിയിൽ പരിശോധന നടത്തി. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖകൾ പിടിച്ചെടുത്തു. മാർക്കറ്റിങ് മാനേജറുടെ മൊഴിയും രേഖപ്പെടുത്തി. മിൽമയിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിലും സംശയങ്ങളുണ്ട്. ശബരിമലയിലേക്ക് 1.5 ലക്ഷം ലിറ്ററിലധികം നെയ്യ് എത്തിച്ചെങ്കിലും ഇതിൽ 19,800 ലിറ്റർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. അരവണ നിർമാണത്തിന് 36 വർഷമായി മേൽനോട്ടം വഹിക്കുന്ന […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതരുടെ പങ്കും അന്വേഷിക്കുന്നു; കൂടുതൽ പേർ പ്രതികളായേക്കും

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ഉന്നതരുടെ പങ്കും അന്വേഷിക്കാൻ എസ്‌ഐടി. നെയ്യ് വിതരണത്തിനായുള്ള ടെൻഡർ അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കും. സ്വർണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും എസ്‌ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന. ടെൻഡർ നടപടികളിൽ ക്രമക്കേട് നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിചേർക്കാനും എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. […]
Read more

ശബരിമല നെയ്യ് വിവാദം; അന്വേഷണവുമായി സഹകരിക്കുമെന്ന് മിൽമ ചെയർമാൻ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മിൽമ ചെയർമാൻ കെ.എസ്. മണി വിശദീകരണം നൽകി. മിൽമ വിതരണം ചെയ്ത നെയ്യിൽ യാതൊരു കൃത്രിമവും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മിൽമയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡുമായി കരാർ പ്രകാരമാണ് മിൽമ നെയ്യ് വിതരണം ചെയ്തതെന്നും ശബരിമലയിലേക്ക് പത്തനംതിട്ട മേഖലയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടെന്ന് ദേവസ്വം ബോർഡോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ മിൽമയെ അറിയിച്ചിട്ടില്ല. മിൽമയുടെ […]
Read more

‘ഉത്തരവാദിത്വങ്ങളിൽ അതീവ ഭക്തിയും ജാഗ്രതയും പുലര്‍ത്തണം’; കണ്ഠരര് ബ്രഹ്മദത്തന് ഉപദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയുടെ പുതിയ തന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ഠരര്‍ ബ്രഹ്മദത്തന് ഹൈക്കോടതിയുടെ നിർദേശങ്ങൾ. ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും ഭക്തരുടെ വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ചുമതല നിർവഹിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ ഭക്തിയും ജാഗ്രതയും പുലർത്തണം. എല്ലാ തീരുമാനങ്ങളും ദേവപ്രതിഷ്ഠയുടെ താൽപര്യം മുൻനിർത്തിയായിരിക്കണമെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഭക്തരുടെ ക്ഷേമത്തിനും ആത്മീയ അനുഭവത്തിനും പ്രാധാന്യം നൽകണമെന്നും ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് നിർദേശിച്ചു. കണ്ഠരര്‍ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ […]
Read more

ശബരിമലയിലെ മിൽമ നെയ്യ് വിവാദം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവായി. ദേവസ്വം സെക്രട്ടറിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് നിലവാരമില്ലാത്തതാണോ, വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ ഭാഗമാകും. പ്രാഥമിക വിവരങ്ങൾ പ്രകാരം, ചില മിൽമ ജീവനക്കാർക്ക് ദേവസ്വം ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് സംശയം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആവശ്യമായ പരിശോധനയില്ലാതെ നെയ്യ് എത്തിച്ചുവെന്ന […]
Read more

ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം

പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും. ഇത് സംബന്ധിച്ച തീരുമാനം ദേവസ്വം ബോർഡ് യോഗത്തിൽ എടുത്തു. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും. ശബരിമല ക്ഷേത്രത്തിലെ തന്ത്രി പദവിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix