Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക‍ർ‌ണാടക കോൺ​ഗ്രസിനെ സമ്മർദത്തിലാക്കി ആശമാർ; സമരം ഏഴാം ദിവസത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: കർണാടക സർക്കാരിനെ സമ്മർദത്തിലാക്കി ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകരുടെ അനിശ്ചിതകാല സമരം. നവംബർ 17ന് ആരംഭിച്ച പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ആയിരക്കണക്കിന് ആശാ പ്രവർത്തകർ ഒത്തുകൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

പ്രതിമാസം 15,000 രൂപ സ്ഥിരവേതനം അനുവദിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുക, കുടിശ്ശികയുള്ള ഇൻസെന്റീവുകൾ വിതരണം ചെയ്യുക, സമസ്ത/സമസ്യ ഡിജിറ്റൽ റിപ്പോർട്ടിങ് ആപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. വാക്കാലുള്ള ഉറപ്പുകൾ അംഗീകരിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ രേഖാമൂലം ഉത്തരവിറക്കണമെന്നുമാണ് സംഘടനയുടെ നിലപാട്.

2025 ജനുവരിയിൽ നടന്ന സമരത്തിനിടെ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, 2025 ഏപ്രിൽ മുതൽ ആശാ പ്രവർത്തകരുടെ പ്രതിമാസ വേതനം 10,000 രൂപയായി ഉയർത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് അന്ന് സമരം പിൻവലിച്ചെങ്കിലും വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് പ്രവർത്തകരുടെ സംഘടനയുടെ ആരോപണം.

സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശാ പ്രവർത്തകരോട് അഭ്യർഥിച്ചു. പ്രവർത്തകരുടെ ആശങ്കകളോട് സർക്കാരിന് സഹാനുഭൂതിയുണ്ടെന്നും 15,000 രൂപ വേതനം അനുവദിക്കുന്ന കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രത്യാഘാതങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. കർണാടകയിൽ ഏകദേശം 41,000 ആശാ പ്രവർത്തകരുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം ചേർത്താണ് നിലവിൽ ഇവർക്ക് വേതനം നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമരത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്ന് ആശാ പ്രവർത്തകരുടെ സംഘടന വ്യക്തമാക്കി. രാഷ്ട്രീയ പിന്തുണയല്ല, നേരത്തെ വാഗ്ദാനം ചെയ്ത വേതനമാണ് തങ്ങൾക്ക് വേണ്ടതെന്നും പ്രവർത്തകർ പറഞ്ഞു.

കുട്ടികളെ വീട്ടിലാക്കി സമരത്തിന് എത്തിയ തങ്ങൾക്ക് നിലവിൽ ലഭിക്കുന്ന തുകകൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നും അവർ വ്യക്തമാക്കി. പ്രതിമാസം വെറും 5,000 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും വിലക്കയറ്റത്തിനിടെ ഈ തുകകൊണ്ട് കുടുംബച്ചെലവുകൾ നിറവേറ്റാനാകില്ലെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ഒരു മാസം നീണ്ടാലും പിന്നോട്ടില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്. ഫ്രീഡം പാർക്കിൽനിന്ന് പിന്മാറില്ലെന്നും അവർ വ്യക്തമാക്കി.

ആശാ പ്രവർത്തകരുടെ സമരം ശക്തമായതോടെ കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെ ബിജെപിയും രംഗത്തെത്തി. മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ മുൻനിര ആരോഗ്യ പ്രവർത്തകരെ സർക്കാർ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.

മുഖ്യമന്ത്രിയിലും കോൺഗ്രസ് സർക്കാരിലും ആശാ പ്രവർത്തകർക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും വെറും വാക്കാലുള്ള ഉറപ്പുകൾക്ക് പകരം രേഖാമൂലമുള്ള ഉത്തരവാണ് അവർ ആവശ്യപ്പെടുന്നതെന്നും അശോക പറഞ്ഞു.

ആശാ പ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം അവരെ കഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിമാസം 15,000 രൂപ വേതനം, വിരമിക്കൽ ആനുകൂല്യങ്ങൾ, സമസ്യ ആപ്പ് പിൻവലിക്കൽ എന്നിവ സംബന്ധിച്ച് ഉടൻ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വേതന വർധനയും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് സർക്കാർ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ കർണാടകയിലെ ആശാ പ്രവർത്തകരുടെ സമരം കൂടുതൽ ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix