Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’, തമിഴ്‌നാട്ടിൽ നടി തൃഷയ്ക്ക് പുതിയ സംഘടന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: നടി തൃഷയെ പ്രധാന മുഖമായി ഉയർത്തിക്കാട്ടി തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി. ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിലാണ് സംഘടന ആരംഭിച്ചത്. തിരുനെൽവേലി രാജഗോപാലിന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്.

സംഘടനയുടെ ഉദ്ഘാടന ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയപുരട്ചി തലൈവി തൃഷ’ എന്ന പദവിയും നൽകി. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടേതിന് സമാനമായ വ്യക്തിത്വവും നേതൃത്വഗുണവും തൃഷയ്ക്കുണ്ടെന്നാണ് സംഘടനാ ഭാരവാഹികളുടെ അവകാശവാദം.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തൃഷ വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്ഥാനത്തെത്താൻ കഴിയുമെന്നും അവർ പറഞ്ഞു. തൃഷയെ രാഷ്ട്രീയ രംഗത്ത് ഉയർത്തിക്കാട്ടുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനും സംഘടന പദ്ധതിയിടുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix