Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല ഒരുക്കങ്ങൾ; ദേവസ്വം ബോര്‍ഡിന് വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല മണ്ഡലകാല ഒരുക്കങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ടെൻഡർ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായെന്ന പരാതിയുമായി ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടന. കോൺഗ്രസ് അനുകൂല ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടനയാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാൻ 54 ദിവസം മാത്രം ശേഷിക്കെയാണ് പ്രധാന ടെൻഡർ നടപടികൾ പലതും പൂർത്തിയാകാത്തത്. ശബരിമലയിലെയും നിലയ്ക്കലിലെയും കടകൾ, ഹോട്ടലുകൾ എന്നിവയുടെ ലേലം ഇതുവരെ നടന്നിട്ടില്ലെന്നാണ് പരാതി. ഏലയ്ക്ക, നെയ്യ് എന്നിവയ്ക്കുള്ള ടെൻഡറുകളും പൂർത്തിയായിട്ടില്ല. ഉണ്ണിയപ്പം, മോദകം എന്നിവയുടെ നിർമാണത്തിനുള്ള ടെൻഡർ നടപടികളും ഫയലിൽ തുടരുകയാണെന്നാണ് വിവരം.

അരവണ നിറയ്ക്കുന്നതിനുള്ള ടിന്നുകളുടെ വിതരണം ഉറപ്പാക്കാൻ കഴിയാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. ശർക്കരയുടെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കരാർ ഒപ്പിട്ടിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

മുൻ വർഷങ്ങളിൽ മേയ് മാസം മുതൽ തന്നെ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ സംഘടനയുടെ ആരോപണം. ഇത്തവണ മണ്ഡലകാലം അടുത്തെത്തിയിട്ടും ടെൻഡർ നടപടികൾ പകുതിപോലും പൂർത്തിയായിട്ടില്ലെന്നാണ് പരാതി.

അതേസമയം, ടെൻഡർ നടപടികളിലെ കാലതാമസത്തിന് കാരണം ഇത്തവണ നടപ്പാക്കിയ നടപടിക്രമങ്ങളിലെ മാറ്റമാണെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നേരിട്ടുള്ള ലേലം ഒഴിവാക്കി ഇ-ടെൻഡർ, ഇ-ലേലം സംവിധാനങ്ങൾ നടപ്പാക്കിയതോടെയാണ് നടപടികൾ വൈകുന്നതെന്നാണ് ബോർഡിന്റെ നിലപാട്.

ശബരിമലയിലെയും നിലയ്ക്കലിലെയും കടകളുടെ ലേലം പൂർത്തിയാകാത്ത സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില കടകൾ ഒഴിവാക്കാനുള്ള നീക്കവും ബോർഡ് നടത്തുന്നതായി വിവരമുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് എക്സിക്യൂട്ടീവ് ഓഫീസറോട് ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കൂടിക്കാഴ്ച. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ കൂടിക്കാഴ്ച.

ശബരിമലയിലെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചകളുണ്ടായെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ആരോപണങ്ങൾ തള്ളി കെ. ജയകുമാറും രംഗത്തെത്തി.

മണ്ഡലകാല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ ഓഫീസിൽനിന്നുള്ള അമിത സമ്മർദമുണ്ടെന്ന ആരോപണവും ബോർഡ് മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് വിവരം. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി മണ്ഡലകാല ഒരുക്കങ്ങൾ അട്ടിമറിക്കാൻ ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും ലോബി ശ്രമിക്കുന്നുവെന്നും ബോർഡ് ആരോപിക്കുന്നു.

ടെൻഡർ നടപടികളിലെ കാലതാമസം ഉൾപ്പെടെ നിലവിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാണ് കെ. ജയകുമാറിന്റെ നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix