Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ അരവണ ക്ഷാമം; ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കന്നിമാസപൂജകൾക്കായി ശബരിമല നട തുറന്നിരിക്കെ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. സാഹചര്യം തുടർന്നാൽ ഹൈക്കോടതിയിൽ ആശങ്ക അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രസാദ നിർമാണ പ്ലാന്റിൽ ശേഷി വർധിപ്പിക്കുന്നതിനുള്ള ജോലികൾ നട തുറന്ന സമയത്ത് നടത്തിയതാണ് നിലവിലെ അരവണ ക്ഷാമത്തിന് കാരണമെന്നാണ് ദേവസ്വം വകുപ്പിന്റെ വിലയിരുത്തൽ. സാധാരണയായി നട അടച്ചിരിക്കുന്ന സമയത്താണ് ഇത്തരം അറ്റകുറ്റപ്പണികളും ശേഷി വർധിപ്പിക്കൽ ജോലികളും നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

“നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണ്. നട അടയ്ക്കുന്ന സമയത്ത് പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ബദൽ സംവിധാനം ഒരുക്കുകയോ വേണം. ഇത്തരമൊരു സാഹചര്യം വീണ്ടും ഉണ്ടാകാൻ അനുവദിക്കില്ല,” മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഫോണിൽ വിളിച്ചും മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ആവശ്യമായ കരുതൽ ശേഖരം ഒരുക്കുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

മുൻ വർഷങ്ങളിൽ കന്നിമാസപൂജാ കാലത്ത് 2.50 ലക്ഷം മുതൽ 2.80 ലക്ഷം ടിൻ വരെ അരവണ വിറ്റിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ 3.20 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി തയ്യാറാക്കിയ ശേഷമാണ് പ്ലാന്റിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. എന്നാൽ നട തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ കരുതൽ ശേഖരത്തിന്റെ 80 ശതമാനത്തിലധികം വിറ്റുതീർന്നു.

മണ്ഡല-മകരവിളക്ക് കാലത്ത് കഴിഞ്ഞ വർഷം പ്രതിദിനം രണ്ട് ലക്ഷം മുതൽ 2.25 ലക്ഷം ടിൻ വരെ അരവണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം അരക്കോടി ടിൻ അരവണ കരുതൽ ശേഖരമായി തയ്യാറാക്കിയിരുന്നതിനാൽ കഴിഞ്ഞ വർഷം ക്ഷാമം നേരിട്ടിരുന്നില്ല.

നിലവിലെ സാഹചര്യം മുന്നറിയിപ്പായി കാണണമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix