Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ പ്രതിസന്ധി; അരവണ ക്ഷാമത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ സീസൺ മുന്നൊരുക്കങ്ങളിൽ ആശങ്ക. അരവണ ഉൽപാദന പ്ലാന്റിന്റെ പുനർനിർമാണം വൈകുന്നതാണ് പ്രധാന പ്രതിസന്ധി. ഒക്ടോബർ 13നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സമയബന്ധിതമായി ജോലികൾ പൂർത്തിയാകാനുള്ള സാധ്യത കുറവാണ്.

തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണയുടെ ലഭ്യതയെ ഇത് ബാധിക്കുമെന്നാണ് ആശങ്ക. സീസൺ ആരംഭിക്കുമ്പോൾ 70 ലക്ഷം അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.

അതേസമയം, ശർക്കര സംഭരണത്തിലും വീഴ്ച കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനികളുമായി ഇതുവരെ കരാർ ഒപ്പിടുകയോ ശർക്കരയുടെ സാമ്പിൾ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. മുൻ വർഷങ്ങളിൽ ഓഗസ്റ്റ് മാസത്തിൽ തന്നെ ശർക്കര സന്നിധാനത്തെ ഗോഡൗണിൽ എത്തിത്തുടങ്ങിയിരുന്നു.

കരാർ നടപടികൾ വൈകിയതിനെ തുടർന്ന് ഏകദേശം നാല് കോടിയുടെ അധിക ചെലവും ഉണ്ടായതായാണ് വിവരം. സീസൺ നടത്തിപ്പിനായി ബദൽ സംവിധാനം കണ്ടെത്താൻ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മണ്ഡലകാലം ആരംഭിക്കാൻ 55 ദിവസം മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങളിലെ വീഴ്ചകൾ ശബരിമല സീസണിന് വെല്ലുവിളിയായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix