Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: OPERATION TOOFAN

ലഹരി കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും: രമേശ് ചെന്നിത്തല

കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം ശക്തമായി തുടരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി വിൽപ്പനയും ഉപയോഗവും അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ പരിപാടിയിൽ സംസാരിക്കവെ, ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിയുടെ വേരുകൾ വളരെ ആഴത്തിൽ എത്തിയിരിക്കുന്നുവെന്ന് ഇപ്പോഴാണ് ബോധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് നടത്തിയ നടപടികളുടെ കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു. ഇതുവരെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും […]
Read more

ലഹരി മാഫിയയെ തുരത്താൻ ദക്ഷിണേന്ത്യ; അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലഹരിമരുന്ന് കെണിയിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകൾ ഇല്ലാതാക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ നീക്കം. ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി വി ഡി സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിതമായ നിയമനടപടികൾ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന […]
Read more

ലഹരി വിൽക്കുന്ന ഓൺലൈൻ ഡെലിവറിക്കാർക്ക് അവസാന മുന്നറിയിപ്പ് നൽകി ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറി നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാർ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാന മുന്നറിയിപ്പാണ്. തുടർന്നാൽ പിടികൂടുമെന്നും കർശന നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശുപാർശയും കേൾക്കരുതെന്ന് പൊലീസുകാർക്ക് ചെന്നിത്തല കർശന നിർദേശം നൽകി. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. […]
Read more

ജനങ്ങളെ അണിനിരത്തി ലഹരി പ്രതിരോധം ലക്ഷ്യം: രമേശ് ചെന്നിത്തല

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ ശക്തമായി പ്രവർത്തിക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അതിനെതിരെ ജനങ്ങളെ അണിനിരത്തുകയാണ് ഓപ്പറേഷൻ തൂഫാൻ വഴി ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കുന്ദമംഗലത്ത് നടന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോരാട്ടത്തിൽ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും ഒരുമിച്ച് മുന്നോട്ട് വരണമെന്ന് മന്ത്രി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പ്രചാരണമാണ് ഈ പദ്ധതിയിലൂടെ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. […]
Read more

ഓപ്പറേഷൻ തൂഫാൻ; ഇതുവരെ പിടികൂടിയത് 10 കോടി രൂപയുടെ ലഹരി

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ കേരള പോലീസ് നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിപുലപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നു. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയതായി മന്ത്രി പറഞ്ഞു. ഇതുവരെ 2,575 കേസുകൾ രജിസ്റ്റർ ചെയ്തതും 2,778 പേരെ അറസ്റ്റ് ചെയ്തതുമാണെന്നും അദ്ദേഹം അറിയിച്ചു. 1.58 കിലോ […]
Read more

ഓപ്പറേഷൻ തൂഫാൻ; പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ അതിഥിത്തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി അജ്മൽ അലി (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. മേനല്ലൂർ എം.കെ. ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലുലു മാളിന് സമീപത്തെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പേട്ട പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടുടമസ്ഥൻ അജ്മൽ അലിയോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതായി […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; ഇന്നലെ മാത്രം അറസ്റ്റിലായത് 145 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി ഓപ്പറേഷൻ തൂഫാൻ. ഇന്നെലെ മാത്രം 145 പേരെയാണ് അറസ്റ്റ് ചെയ്തത്. 137 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയ്ഡുകളിൽ 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോ കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ 91 കഞ്ചാവ് ബീഡികളും പൊലീസ് കണ്ടെത്തി. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിൽ നിന്ന് ഇതുവരെ 2259 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2440 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഇതുവരെ 1.375 കിലോ എംഡിഎംഎയും 128.268 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. 1428 കഞ്ചാവ് […]
Read more

ഓപ്പറേഷൻ തൂഫാൻ: പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട് യുവതിയും യുവാവും

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പോലീസ്, ഡാൻസാഫ് സംഘം എന്നിവർ നടത്തിയ പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച കാറിൽ നിന്ന് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെത്തി. നന്മണ്ട സ്വദേശി അനന്ദു (ടോബി), പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് രക്ഷപ്പെട്ടത്. അനന്ദു നേരത്തെ നിരവധി മയക്കുമരുന്ന് കേസുകളിലും ഒരു അപകട മരണ കേസിലും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കീർത്തന നഗരത്തിലെ വാടക മുറികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. […]
Read more

ഇതാണ് പെരുമ്പാവൂരിലെ അവസ്ഥ, കേരള പൊലീസിനും സർക്കാരിനും നന്ദി; ഉണ്ണി മുകുന്ദൻ

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ പരസ്യമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അതിവേഗം ശക്തമായ നടപടി സ്വീകരിച്ച കേരള സർക്കാരിനും പൊലീസ് വകുപ്പിനും നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മയക്കുമരുന്ന് ഭീഷണിക്കും സംഘടിത ലഹരി ശൃംഖലകൾക്കുമെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികൾക്കാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് താരം നന്ദി രേഖപ്പെടുത്തിയത്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന ലഹരിവിരുദ്ധ റെയ്ഡുകൾ വലിയ രീതിയിലുള്ള അറസ്റ്റുകളിലേക്ക് നയിച്ചതായും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ഒരു […]
Read more

ഓപ്പറേഷൻ തുഫാൻ: ചോറിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

തൃശ്ശൂർ: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശ്ശൂരിൽ 400 ​ഗ്രാം കഞ്ചാവ് പിടികൂടി. കുക്കറിൽ ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ക‍ഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നാണ് സംഭവം നടന്നത്. ‍കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം […]
Read more

Recent News

Advertisement
WhiteswanTV Footer