Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ തൂഫാൻ; പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ അതിഥിത്തൊഴിലാളി ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി അജ്മൽ അലി (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. മേനല്ലൂർ എം.കെ. ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലുലു മാളിന് സമീപത്തെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പേട്ട പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടുടമസ്ഥൻ അജ്മൽ അലിയോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഈ സംഭവങ്ങളാണ് മാനസിക സമ്മർദ്ദത്തിന് കാരണമായിരിക്കാമെന്ന് പ്രാഥമിക നിഗമനം. എന്നാൽ അജ്മൽ അലിക്ക് ലഹരിവിൽപ്പനയുമായി ബന്ധമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Advertisement
WhiteswanTV Footer