Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

ഓപ്പറേഷൻ തൂഫാൻ; പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ അതിഥിത്തൊഴിലാളി ജീവനൊടുക്കി

തിരുവനന്തപുരം: കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി അജ്മൽ അലി (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം. മേനല്ലൂർ എം.കെ. ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലുലു മാളിന് സമീപത്തെ ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കഴിഞ്ഞ ദിവസം പേട്ട പോലീസ് ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു. ഇതിന് പിന്നാലെ വീട്ടുടമസ്ഥൻ അജ്മൽ അലിയോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടതായി […]
Read more

സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നർകോട്ടിക് സെൽ എഎസ്ഐയായ ശാന്തകുമാർ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശിയായ ശാന്തകുമാർ ഇന്നലെ പുലർച്ചെ 1.30ഓടെ ഗുരുവായൂർ കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു. പിന്നീട് മുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ വാതിലിൽ തട്ടിയെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇയാളെ തൂങ്ങിയ […]
Read more

അധിക്ഷേപം താങ്ങാനാവാതെ 22കാരൻ ജീവനൊടുക്കി; പൊലീസ് മർദിച്ചെന്നും ആക്ഷേപം

ഗോവ: ഗോവയിൽ 22 കാരനായ ഒരു കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ അന്വേഷണം ആരംഭിച്ചു. ഈ കേസിൽ ഗോവ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, നോർത്ത് ഗോവ സൂപെരിന്റന്റ് ഓഫ് പൊലീസ്, സംഭവിച്ച പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എന്നിവർക്കു കമ്മീഷൻ നോട്ടീസ് അയച്ചു. ജൂൺ 17-ന് കമ്മീഷന് മുമ്പിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ ജൂൺ 4-ന്, റോഡരികിൽ മാലിന്യം തള്ളിയെന്നാരോപിച്ച് യുവാവിനെ നോർത്ത് ഗോവയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് […]
Read more

മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ താമസ സ്ഥലത്ത് മരിച്ച നിലയില്‍

തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആർ. രാജേഷ് (45)നെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. അടുത്തിടെ ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ […]
Read more

പറവൂരില്‍ പോലീസുകാരൻ ജീവനൊടുക്കിയ നിലയിൽ

കൊച്ചി: പറവൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിനു വര്‍ഗീസ് (43) ആണ് മരിച്ചത്. പറവൂര്‍ കെടാമംഗലത്തെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Read more

നീറ്റ് റദ്ദാക്കിയതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

ഭോപാൽ: നീറ്റ്- യു.ജി പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് മധ്യപ്രദേശിലെ ഭോപാലിൽ 19 വയസ്സുള്ള വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് മുൻപ് മാതാപിതാക്കൾക്ക് എഴുതിയ കത്തിലാണ് തന്റെ വിഷമം വ്യക്തമാക്കിയത്. “അമ്മേ, അച്ഛാ, ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല. വീണ്ടും പരീക്ഷ എഴുതിയാലും നന്നായി എഴുതാൻ കഴിയുമെന്ന ഉറപ്പില്ല” എന്നാണ് കത്തിൽ എഴുതിയിരുന്നത്. മേയ് 20-നാണ് ആകാംക്ഷ എന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് […]
Read more

ബെംഗളൂരുവിൽ പോലീസ്‌കാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പോലീസുകാരന്റെ ഭാര്യയെ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മിപ്രിയ(26)നെയാണ് കെ.ആർ. പുരയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് രാജേഷ് ആരാദ്യ ബെംഗളൂരു എച്ച്എഎൽ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. വെള്ളിയാഴ്ച ഉച്ചയോടെ ലക്ഷ്മിപ്രിയ ഇളയ സഹോദരിയുമായി വാട്‌സാപ്പിൽ സംസാരിച്ചിരുന്നു. സ്വന്തം മൊബൈൽ ഫോണിന്റെ പാസ്‌വേർഡും സഹോദരിക്ക് അയച്ചുനൽകിയതോടെ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. തുടർന്ന് പലതവണ വിളിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. പിന്നീട് ഭർത്താവ് രാജേഷിനെ വിവരം അറിയിക്കുകയായിരുന്നു. വൈകിട്ട് വീട്ടിലെത്തിയ രാജേഷ് ഭാര്യയെ തൂങ്ങിമരിച്ച […]
Read more

നീറ്റ് പരീക്ഷ റദ്ദാക്കി; കർണാടകയിൽ 18കാരി ജീവനൊടുക്കി

ബെംഗളൂരു: നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ രാജ്യത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ. കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18കാരിയായ ഭാഗ്യശ്രീയാണ് ജീവനൊടുക്കിയത്. അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ഭാഗ്യശ്രീ. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാജസ്ഥാനിലെ സിക്കാർലും മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. പ്രദീപ് മേഘ്‌വാൾ […]
Read more

അധ്യാപകരുടെ നിരന്തര മാനസിക പീഡനം; ബെംഗളൂരുവിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: അധ്യാപകരുടെ നിരന്തര മാനസിക പീഡനവും പരസ്യ അപമാനവും സഹിക്കാനാകാതെ ബെംഗളൂരുവിൽ ബാങ്കിങ് പരീക്ഷാ പരിശീലന വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. ബിഹാർ സ്വദേശിയായ ചുന്നു കുമാർ (23) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മണിപ്പാൽ അക്കാദമിയിലെ വകുപ്പ് മേധാവിയുൾപ്പെടെ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിനായി കഴിഞ്ഞ മാർച്ചിലാണ് ചുന്നു ബംഗളൂരുവിലെത്തിയത്. ചില പരീക്ഷകളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ക്ലാസ് മുറികളിൽ വെച്ച് ചുന്നുവിനെ നിരന്തരം അപമാനിച്ചിരുന്നുവെന്ന് […]
Read more

പിടിച്ചുവെച്ച കാമുകനെ വിട്ടയച്ചില്ലെങ്കിൽ ഇപ്പോൾ ചാടും; ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

ധൻബാദ്: അറസ്റ്റ് ചെയ്ത കാമുകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി യുവതിയുടെ പ്രതിഷേധം.ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ഒന്നര മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തി അനുനയ ശ്രമങ്ങൾക്ക് ശേഷമാണ് യുവതി താഴെയിറങ്ങിയത്. ഷാഹ്രിയ സ്വദേശിയായ ദേവന്തി കുമാരി എന്ന യുവതിയാണ് ഹരിഹർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഷുൻപൂർ ഗ്രാമത്തിലുള്ള മൊബൈൽ ടവറിന് മുകളിൽ കയറിയത്. യുവതിയുമായി പ്രണയത്തിലായിരുന്ന സുനിൽ മഹ്തോ എന്ന യുവാവിനെ കഴിഞ്ഞ ദിവസം ഒരു കേസുമായി ബന്ധപ്പെട്ട് നിമിയാഘട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ […]
Read more
Advertisement
WhiteswanTV Footer