Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം

കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ലോൺ ആപ്പ് ഭീഷണിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിശദീകരണത്തിൽ പറയുന്നത്. അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ നിതിൻ കോളേജിൽ നിന്ന് പുറത്തേക്ക് പോയതും തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതുമാണെന്ന് രേഖയിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. നിതിൻ എടുത്ത […]
Read more

കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

കോഴിക്കോട്: മൂഴിക്കലിൽ ഈ മാസം 14-ന് ഉണ്ടായ ഇരട്ടമരണ കേസിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കിണറ്റിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവയിൽ നസ്രീനയുടെ ഫോണിൽ നിന്ന് പുലർച്ചെ 1.30നും 2നും ഇടയിൽ നല്ലളത്തെ ഒരു യുവാവിന് സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. “അദ്നാനെ അറിയാമോ” എന്ന ചോദ്യത്തോടെ തുടങ്ങിയ സന്ദേശങ്ങളിൽ, “അദ്നാൻ മരിച്ചു, ഇനി പണം കിട്ടില്ല” എന്ന വിവരവും നൽകിയിട്ടുണ്ട്. യുവാവ് തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. […]
Read more

അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ വിദ്യാർഥി ആത്മഹത്യ: അധ്യാപകന്റെ ക്രൂരതകൾ തുറന്നുപറഞ്ഞ് വിദ്യാർഥികൾ

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം തങ്ങളെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ജാതിയുടെയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ പരിഹസിച്ചിരുന്നതായും വിദ്യാർഥിനിയായ നയന നിഷികാന്ത് വെളിപ്പെടുത്തി. ​പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉത്തരക്കടലാസുകൾ വലിച്ചെറിയുക, വൈവ തടസ്സപ്പെടുത്തുക തുടങ്ങിയ ക്രൂരമായ നടപടികൾ അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. തനിക്കെതിരെ പരാതിപ്പെടുന്ന പെൺകുട്ടികളെ ആൺകുട്ടികളെ വിട്ട് മർദിപ്പിക്കാറുണ്ടെന്നും നയന ആരോപിച്ചു. രക്ഷിതാക്കളോട് […]
Read more

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥിയുടെ മരണം; നിതിൻ താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ആരോപണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻരാജ് താമസിച്ചിരുന്ന ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം. അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുമ്പ് പനി ബാധിച്ചപ്പോൾ നിതിൻരാജിനെ ഒറ്റമുറിയിലേക്ക് മാറ്റിയതായും ആ സമയത്ത് സഹപാഠികളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരിലും ചില വിദ്യാർത്ഥികളിലും നിന്നു നിതിൻരാജ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. റാഗിംഗ്, ജാതി അധിക്ഷേപം, നിറം പറഞ്ഞുള്ള പരിഹാസം […]
Read more

സംഗീതജ്ഞൻ ഏലിയാസ് എൽദോസ് തൂങ്ങി മരിച്ച നിലയിൽ

തൊടുപുഴ: ഉപകരണ സംഗീത രംഗത്ത് ശ്രദ്ധേയനായ യുവ കലാകാരൻ ഏലിയാസ് എൽദോസ് (26) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ താമസ സ്ഥലത്ത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപ്പം മുതൽ മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ വളർന്ന ഏലിയാസ്, ഒന്നര വയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുകയായിരുന്നു. അവിടെ നിന്നാണ് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സംഗീതത്തോടുള്ള വലിയ താൽപ്പര്യത്തോടെ സ്വയം പഠിച്ചാണ് അദ്ദേഹം കലാരംഗത്ത് മുന്നേറിയത്. അനാഥാലയത്തിൽ സംഗീത ട്രൂപ്പ് രൂപീകരിച്ച് […]
Read more

വിവാഹാഭ്യർഥന നിരസിച്ചതിൽ പക; യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവച്ച സംഭവത്തിൽ യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 11-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിനെ തുടർന്ന് മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി എച്ച്ഐവി ബാധിത രക്തം കുത്തിവച്ചതായി പോലീസ് അറിയിച്ചു. ഇരുവരും ബന്ധുക്കളാണെന്നും നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. മനോഹറിന്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന […]
Read more

മകൾ തൂങ്ങി മരിച്ചത് അമ്മ ബന്ധുക്കളെ അറിയിച്ചത് രാത്രി 10 മണിക്ക്; തനുശ്രീയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരു: പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. ഹെബ്ബാളിലെ മനോരായണപാളയ സ്വദേശിനിയായ തനുശ്രീ (17) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതൃവീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയായിരുന്നു. ഈ വൈകിപ്പിക്കൽ സംശയം വർധിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് […]
Read more

ചെല്ലപ്പന്റെ മരണം; വീഡിയോ ചിത്രീകരിച്ച ഫോൺ കാണാനില്ല

വൈക്കം: തലയാഴം സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം തൂങ്ങി മരിച്ച കാർഷിക സംരംഭകൻ കെ. ചെല്ലപ്പന്റെ മൊബൈൽ ഫോൺ കാണാതായതായി കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വൈക്കം പോലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് “മക്കൻ ചെല്ലപ്പൻ” എന്ന 67-കാരനായ ചെല്ലപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ഉപയോഗിച്ചിരുന്ന സ്മാർട്ട് ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് മകൾ ജ്യോതി പറഞ്ഞു. മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതും ഈ ഫോണിലൂടെയായിരിക്കാമെന്ന് കുടുംബം പറയുന്നു. […]
Read more

രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കണ്ണൂരിൽ

കണ്ണൂർ: ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ ആശുപത്രി വാർഡിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബന്തടുക്ക സ്വദേശിയായ വിനോദ് (46) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ 803-ാം വാർഡിലാണ് സംഭവം. ബുധനാഴ്ച പുലർച്ചെ നാലരയോടെ ശുചിമുറിയിലേക്ക് പോയ വിനോദ് ഏറെ നേരമായിട്ടും പുറത്തു വരാത്തതിനാൽ ഭാര്യയ്ക്ക് സംശയം തോന്നി.ശേഷം ബഹളം വച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ എത്തി വാതിൽ തകർത്തു പരിശോധിച്ചപ്പോഴാണ് വിനോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിനോദിനെ […]
Read more

മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. കയർ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നൽകിയില്ല. തുടർന്ന് വീട്ടിൽ നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more
Advertisement
WhiteswanTV Footer