Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

സ്ത്രീധനം ചോദിച്ച് ഭ‍ർത്താവിന്‍റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ പീഡനം, സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവ് (26) ആണ് ഹൈദരാബാദിലെ മിയാപൂരിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിലൂടെ 2020ൽ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽവച്ചാണ് വിവാഹം നടന്നത്. തുടർന്ന് ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു. വിവാഹത്തിന് പിന്നാലെ നീരജ് കൂടുതൽ […]
Read more

യുവതിയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് യുവതിയുടെ ദുരൂഹ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി പാമ്പായി മൂല സ്വദേശിയായ വിഷ്ണു (36) യെയാണ് പൊലീസ് പിടികൂടിയത്. ഭാര്യ സാന്ദ്രയുടെ മരണത്തിൽ സംശയം ഉയർത്തി ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. പള്ളുരുത്തി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 20-നാണ് സാന്ദ്രയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉണ്ടായ […]
Read more

അമൃത്സറിലെ ഉദ്യോഗസ്ഥൻ്റെ ആത്മഹത്യ; പഞ്ചാബ് മുൻ ഗതാഗത മന്ത്രിക്കെതിരെ കേസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിങ് രൺധാവയുടെ ആത്മഹത്യയിൽ മുൻ ഗതാഗത മന്ത്രി ലാൽജിത് സിങ് ഭുള്ളർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ചയാണ് ഗഗൻദീപ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് വിഷം കഴിച്ചതായും, മന്ത്രിയെ ഭയപ്പെടുന്നതായും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി വെയർഹൗസ് ടെൻഡർ മന്ത്രിയുടെ അച്ഛന് നൽകണമെന്ന സമ്മർദ്ദം ഗഗൻദീപിന് നേരിട്ടതായാണ് വിവരം. ടെൻഡർ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മന്ത്രിയും സംഘവും […]
Read more

കൊച്ചിയിലെ ഫ്ലാറ്റിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

കൊച്ചി: ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു ഫ്ലാറ്റിലാണ് രണ്ടു സ്ത്രീകളെയും മൂന്നു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളാണിവർ. മരിച്ചവരിൽ അശ്വതി നായർ, ശ്രീകുമാരി എന്നിവരെ തിരിച്ചറിഞ്ഞു. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി […]
Read more

വിവാഹ വാഗ്‌ദാനം ലംഘിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു

ആഗ്ര: വിവാഹ വാഗ്ദാന ലംഘിച്ചെന്ന് ആരോപിച്ച് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ജെ ബി ഗൗതമാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാൾ മാനസിക പീഡനം നടത്തിയെന്നും വിവാഹ വാഗ്‌ദാനം ലംഘിച്ചെന്നും ആരോപിച്ചാണ് യുവതി ആത്മഹത്യ ചെയ്‌തത്. ആറു വർഷം മുൻപ് മറ്റൊരാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞെങ്കിലും ആ ബന്ധം രണ്ട് വർഷം മാത്രമെ നീണ്ടുനിന്നുള്ളുവെന്ന് കുടുംബം വ്യക്തമാക്കി. നാല് വർഷം മുൻപ് ഷംസാബാദിൽ നടന്ന പരിപാടിക്കിടെയാണ് […]
Read more

ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പൊയിനാച്ചിയിൽ വേണുഗോപാൽ- സ്മിത എന്ന ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ പറമ്പ സ്വദേശി കൂടിയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബേക്കൽ ബീച്ച് ഫെസ്റ്റിലെ വേടന്റെ സംഗീത പരിപാടിക്കുശേഷം മടങ്ങവേ ട്രെയിൻ തട്ടി മരിച്ച മകന്റെ മാതാപിതാക്കളാണ് ഇവർ. മകന്റെ മരണത്തിൽ ഉണ്ടായ മാനസിക വിഷമം ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വേണുവിന്റെയും സ്മിതയുടെയും മകൻ ശിവാനന്ദ് ഡിസംബർ 29-ന് നടന്ന പരിപാടിയിൽ ട്രെയിൻ തട്ടിയേറ്റ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷം ഇരുവരും മാനസികമായി വളരെ വിഷമത്തിലായിരുന്നുവെന്ന് […]
Read more

ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭി​ഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അഭി​ഗീത് ക്ലാസിൽ വന്നിരുന്നു. പിന്നാലെ ഇന്റർവെൽ സമയത്ത് വീണ്ടും റൂമിലേക്ക് തിരിച്ചു പോയി. അതിന് ശേഷം ക്ലാസിലേക്ക് വന്നില്ല. കാണാത്തതിനെ തുടർന്ന് മറ്റ് വി​ദ്യാർത്ഥികൾ വന്ന് തിരക്കിയപ്പോഴാണ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അധ്യാപകരെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി […]
Read more

സൂറത്തിൽ പെൺകുട്ടികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിന് സമീപമുള്ള ക്ഷേത്രത്തിലെ ശുചിമുറിയിൽ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തെറ്റിക് മരുന്നുകൾ കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (20), ജോസ്‌ന ചൗധരി (18) എന്നിവരാണ് മരിച്ചത്. ഇവരുടെ സമീപത്ത് നിന്ന് മരുന്ന് കുപ്പികളും സിറിഞ്ചുകളും പൊലീസ് കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ, മയക്കുമരുന്ന് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങൾ ഇവർ ഇന്റർനെറ്റിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. ഒരു […]
Read more

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിന് ഭർത്താവ് വഴക്കിട്ടു; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശി രംഗസ്വാമിയുടെ ഭാര്യ കാവ്യ (27)യാണ് കളനാശിനി കഴിച്ച് മരിച്ചത്. വ്യാഴാഴ്ച വീട്ടിൽ വിളമ്പിയ ഭക്ഷണവുമായി ബന്ധപ്പെട്ടാണ് കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ തർക്കമുണ്ടായത്. മൂന്ന് ദിവസം മുൻപ് പാകം ചെയ്ത സാമ്പാർ ഭക്ഷണത്തിനൊപ്പം വിളമ്പിയതിനെച്ചൊല്ലി രംഗസ്വാമി കാവ്യയുമായി വഴക്കുണ്ടാക്കിയതായാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ഇയാൾ കാവ്യയെ രൂക്ഷമായി ശാസിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്. തർക്കത്തിന് പിന്നാലെ വീട്ടിൽ കാർഷിക […]
Read more

ഫോണിന്റെ ഡിസ്പ്ലെ തകരാറിലായതിൽ മനംനൊന്ത് പതിനേഴുകാരി ജീവനൊടുക്കി

കാസർകോട്: മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ പതിനേഴുകാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കുമ്പള കിദൂർ കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരന്റെ മകൾ എം.ഡി. പൂജയാണ് മരിച്ചത്. മംഗളൂരുവിൽ പിയുസി വിദ്യാർഥിനിയായിരുന്നു. ചില ദിവസങ്ങൾക്ക് മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ തകരാറിലായിരുന്നു. ഇത് നന്നാക്കി നൽകണമെന്ന് പൂജ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില കാരണങ്ങളാൽ വീട്ടുകാർക്ക് അത് ഉടൻ ശരിയാക്കാൻ സാധിച്ചില്ല. ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് […]
Read more
Advertisement
WhiteswanTV Footer