മമ്മൂട്ടിയക്കുറിച്ച് ദുൽഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ പുതിയ ചിത്രം ‘ഐ ആം ഗെയിം’ന്‍റെ ഭാഗമായി ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണെന്നായിരുന്നു കാണികൾക്കിടയിൽ നിന്നുള്ള ചോദ്യം. “എന്‍റെ കാര്യങ്ങളിൽ പിതാവ് അമിതമായി ഇടപെടാറില്ല എന്നതുകൊണ്ടുതന്നെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നുന്നത്” എന്നായിരുന്നു ദുൽഖറിന്‍റെ മറുപടി.
“നീ സ്വയം കാര്യങ്ങൾ ചെയ്യുക, നിന്റെ വഴി നീ തന്നെ കണ്ടെത്തുക, തോൽക്കുന്നതും ജയിക്കുന്നതും എല്ലാം നിന്‍റേത് മാത്രമായിരിക്കണം എന്നാണ് അദ്ദേഹം പറയാറുള്ളത്. അതേസമയം, ബാക്കപ്പായി ഞാൻ എപ്പോഴും കൂടെയുണ്ടാകും. സർക്കസിലെ ‘സേഫ്റ്റി നെറ്റ്’ പോലെയാണ് അദ്ദേഹം. താഴേക്ക് വീഴുകയാണെങ്കിൽ താങ്ങിനിർത്താൻ ഒരു സുരക്ഷാ വല പോലെ എന്റെ പിതാവ് കൂടെയുണ്ട്. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം എന്നോട് അടിച്ചേൽപ്പിക്കാറില്ല. കാര്യങ്ങൾ സ്വന്തമായി മനസ്സിലാക്കുക, പഠിക്കുക, തെറ്റുകൾ വരുത്തുക എന്നാണ് അദ്ദേഹം പറയാറുള്ളത്. അത് തന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം” ദുൽഖര്‍ പറയുന്നു.





I really appreciate the transparency of this platform. No hidden fees and the withdrawal process is straightforward. istanaimpian1login is top tier.
The app version is just so much better than the browser. Everything is snappy and the graphics are crisp. I’m spending way too much time on 555tayaapp lately!