വാപ്പച്ചി എന്‍റെ കാര്യങ്ങളിൽ അമിതമായി ഇടപെടാറില്ല’; മമ്മൂട്ടിയെ കുറിച്ച് ദുൽഖര്‍ സൽമാൻ
മമ്മൂട്ടിയക്കുറിച്ച് ദുൽഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ പുതിയ ചിത്രം ‘ഐ ആം ഗെയിം’ന്‍റെ ഭാഗമായി ഹൈദരാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച ഉപദേശം എന്താണെന്നായിരുന്നു കാണികൾക്കിടയിൽ നിന്നുള്ള ചോദ്യം. “എന്‍റെ കാര്യങ്ങളിൽ പിതാവ് അമിതമായി ഇടപെടാറില്ല എന്നതുകൊണ്ടുതന്നെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട മകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നുന്നത്” എന്നായിരുന്നു ദുൽഖറിന്‍റെ മറുപടി. “നീ സ്വയം കാര്യങ്ങൾ ചെയ്യുക, നിന്റെ വഴി നീ തന്നെ കണ്ടെത്തുക, തോൽക്കുന്നതും ജയിക്കുന്നതും […]
Read more