തൃശ്ശൂർ: മാള പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആർ. രാജേഷ് (45)നെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു. അടുത്തിടെ ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






