Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഹരിയുടെ വേരറക്കുന്ന കേരളത്തിന്റെ പോരാട്ടവും രമേശ് ചെന്നിത്തലയുടെ ജനനായകത്വവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിന്റെ ഭരണസാരഥ്യത്തിൽ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രമേശ് ചെന്നിത്തല നടപ്പിലാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹിക മണ്ഡലത്തിലും വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് കെ.പി.സി.സി. അധ്യക്ഷനായും പ്രതിപക്ഷ നേതാവായും നിയമസഭാ സാമാജികനായും പ്രവർത്തിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘകാല പരിചയസമ്പത്ത് ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താണ് പകരുന്നത്. അഴിമതിരഹിതവും സുരക്ഷിതവുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറയാതെ വയ്യ.

സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ തന്നെയാണ് അക്കൂട്ടത്തിലെ നമ്പർ വൺ. ഒരുപക്ഷേ ആരോപണങ്ങളിലും ക്രമക്കേടുകളിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന ഈ സർക്കാരിനെ പിടിച്ച് നിർത്തുന്നത് വരെ ചെന്നിത്തലയുടെ തൂഫാൻ ആണെന്ന് പറയാം. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പടയോട്ടം നയിക്കുന്ന ഒരു കരുത്തുറ്റ ഭരണാധികാരി എന്ന നിലയിൽ ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ജെൻസീകൾക്കിടയിൽ ഉയരുന്ന ജനപ്രീതി. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാൻ യുവജനങ്ങൾ ചുറ്റുംകൂടുന്ന കാഴ്ച്ചകൾ വരെ കണ്ടിരുന്നു. കൃത്യമായ പ്ലാനിങ്ങോടും കർശനമായ നിയമനടപടികളോടും കൂടെ നടപ്പിലാക്കുന്ന ഈ ദൗത്യം കേരളത്തിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവതലമുറയുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന രക്ഷിതാക്കൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്.

കേരളത്തിൽ ലഹരി വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് 2026 ജൂൺ മാസത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിക്കുന്നത്. ലഹരിശൃംഖലകളുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി വളരെ ചുരുങ്ങിയ സമയം കൊണ്ട് സമാനതകളില്ലാത്ത വിജയമാണ് കൈവരിച്ചത്. ജൂലൈ പകുതി വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മാത്രം 7,576 കേസുകൾ രജിസ്റ്റർ ചെയ്യുകയും 8,142-ലധികം കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ശേഖരമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് പിടിച്ചെടുത്തത്. തൂഫാൻ വാരിയേഴ്സായി സെലിബ്രിറ്റികൾ അടക്കമുള്ള പ്രമുഖരെ കൂടെ നിർത്താനായി. ഒപ്പം ഏറെക്കാലമായി കേരളത്തിന് മൊത്തത്തിൽ തന്നെ നാണക്കേടും തലവേദനയും ആയിരുന്ന പെരുമ്പാവൂരിലെ ശുദ്ധീകരിക്കാൻ ഒരാൾ ധൈര്യം കാണിച്ചു എന്നതും എടുത്ത് പറയണം. സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ തിരുവനന്തപുരത്ത് നിർമിക്കുന്ന കാര്യവും അദ്ദേഹം പരി​ഗണിക്കുന്നുണ്ട്.

കേവലം കുറ്റവാളികളെ പിടികൂടുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ദൗത്യം. ഇതിന്റെ രണ്ടാം ഘട്ടത്തിൽ, ലഹരിക്ക് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ചികിത്സയും ശാസ്ത്രീയമായ കൗൺസിലിംഗും നൽകിവരുന്നു. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാൻ കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി നേരിട്ട് ചർച്ച നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഒരു സംയുക്ത കൂട്ടായ്മ രൂപീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ഗുണ്ടാസംഘങ്ങളെ കൂട്ടുപിടിക്കുന്ന യോഗങ്ങളോ പ്രഹസനങ്ങളോ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാട് ഒരു ഭരണാധികാരിയുടെ പക്വതയും നിശ്ചയദാർഢ്യവുമാണ് വ്യക്തമാക്കുന്നത്.

ഇതിനുപുറമേ, അഴിമതിക്കെതിരെയും കൂടിയാണ് ചെന്നിത്തലയുടെ പോരാട്ടം. തൂഫാൻ മാത്രമല്ല, പ്രോജക്ട് സീറോ എന്നൊരു പദ്ധതി കൂടി അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംസ്ഥാനത്തെ പൂർണമായും അഴിമതിമുക്തമാക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വഴി പ്രഖ്യാപിച്ച പദ്ധതിയിൽ പൊതുജനങ്ങൾക്ക് അഴിമതി വിവരങ്ങൾ നേരിട്ട് അറിയിക്കാനും, ഡിജിറ്റൽ അഴിമതി തടയാനും അവസരമൊരുക്കുന്നു.

വിജിലൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന സമഗ്രമായി പരിഷ്‌കരിച്ച പുതിയ വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തത് അദ്ദേഹത്തിന്റെ ഭരണമികവിന്റെ മറ്റൊരു തെളിവാണ്. 2002-ന് ശേഷം ആദ്യമായിട്ടാണ് വിജിലൻസ് മാന്വൽ ഇത്തരത്തിൽ സമഗ്രമായി പരിഷ്കരിക്കുന്നത്. പുതിയ മാന്വൽ പ്രകാരം സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നത് തെളിഞ്ഞാൽ സർക്കാരിന്റെ അനുമതിയില്ലാതെ തന്നെ അന്വേഷണവുമായി മുന്നോട്ടുപോകാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരം ലഭിക്കുന്നു. കൈക്കൂലി കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി ഒരു വർഷത്തിൽ നിന്ന് 6 മാസമായി കുറയ്ക്കുകയും ചെയ്തു. സിബിഐക്കും എൻഐഎക്കും സമാനമായി വിജിലൻസ് ഉദ്യോഗസ്ഥർക്ക് യൂണിഫോം ഏർപ്പെടുത്താനും തീരുമാനമായി. അനധികൃത സ്വത്തുസമ്പാദനം കണ്ടെത്താൻ ‘സ്പാർക്’ പോർട്ടലിലും രജിസ്‌ട്രേഷൻ വകുപ്പിന്റെ പോർട്ടലിലും വിജിലൻസിന് നേരിട്ട് പരിശോധന നടത്താനുള്ള സംവിധാനവും, പരാതികൾ നൽകാനും പുരോഗതി അറിയാനും പൊതുജനങ്ങൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

ഈ ശക്തമായ നിലപാടുകളും ജനക്ഷേമ പ്രവർത്തനങ്ങളും മൂലം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയൊരു ജനപ്രിയ ഷിഫ്റ്റാണ് ദൃശ്യമാകുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിലും ഭരണത്തിന്റെ തുടക്കത്തിലും വി. ഡി. സതീശൻ വൻ ജനപ്രീതിയും ജനശ്രദ്ധയും നേടിയിരുന്നുവെങ്കിലും, പ്രായോഗിക തീരുമാനങ്ങളിലെ വീഴ്ചകളും ജനകീയ വിഷയങ്ങളിലെ കൃത്യതയില്ലായ്മയും ഒന്നിന് പുറകെ ഒന്നായി വന്ന ആരോപണങ്ങളും കാരണം കാലക്രമേണ ആ ജനപ്രീതിക്ക് വലിയ തോതിൽ മങ്ങലേറ്റു. തുടർന്ന്, ഭരണരംഗത്തും സംഘടനാ തലത്തിലും തനിക്ക് അനുഭവസമ്പത്തുള്ള തന്ത്രജ്ഞനായ നേതാവെന്ന് തെളിയിച്ച രമേശ് ചെന്നിത്തലയിലേക്ക് ജന ശ്രദ്ധയും വിശ്വാസവും സ്വാഭാവികമായി മാറ്റപ്പെടുകയായിരുന്നു. ചെന്നിത്തലയുടെ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളും ജനങ്ങളുടെ ആശങ്കകൾ കണ്ടറിഞ്ഞു പ്രവർത്തിക്കാനുള്ള കഴിവും അദ്ദേഹത്തെ വീണ്ടും ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കി മാറ്റി.

ഒരുപക്ഷേ, രണ്ട് മാസം മുമ്പ് നടന്ന കസേരക്കളിയിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത് ചെന്നിത്തലയിലെ മുഖ്യമന്ത്രിയെ കൂടിയാണെന്ന തിരിച്ചറിവ് വലിയൊരു വിഭാ​ഗത്തിന് വന്നിട്ടുണ്ട്. പക്ഷേ, കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരു നേതാവിന് ഇരിക്കുന്ന കസേരയുടെ വലിപ്പം ഒന്നിനും ഒരു തടസ്സമല്ലെന്ന് വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകി ചെന്നിത്തല തെളിയിക്കുന്നു. ഭാവി കേരളത്തെ ലഹരിമുക്തവും സുരക്ഷിതവുമാക്കാൻ മുന്നിൽ നിന്ന് നയിക്കുന്ന ചെന്നിത്തല എന്ന കരുത്തുറ്റ ജനനേതാവിന് മുന്നിൽ ഇനിയുള്ള കാലം ജനപിന്തുണയുടെ വലിയൊരു തരംഗം തന്നെ പ്രതിഫലിക്കും എന്നതിൽ സംശയമില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer