Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

കുവൈത്തിൽ വ്യാജ സിവിൽ ഐഡി തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസസ്ഥല വിവരങ്ങളിൽ കൃത്രിമം കാണിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി സിവിൽ ഐഡികൾ അനുവദിച്ച സംഭവത്തിൽ കുവൈത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ രേഖകളിൽ പ്രവാസികളുടെ യഥാർത്ഥ താമസ വിലാസങ്ങൾക്ക് പകരം പണം വാങ്ങി വ്യാജ വിലാസങ്ങൾ ചേർത്താണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 1973-ൽ ജനിച്ച […]
Read more

നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിൽപ്പന; 19-കാരൻ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിലെ ഭിൽവാരയിൽ നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ ടെലഗ്രാം വഴി വിറ്റ കേസിൽ 19-കാരൻ അറസ്റ്റിൽ. പട്ടേൽ നഗർ സ്വദേശിയായ ആകാശ് ചൗധരിയെയാണ് രാജസ്ഥാൻ പൊലീസ് പിടികൂടിയത്. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് സംഭവം പുറത്തുവന്നത്. ‘പേപ്പർ മാഫിയ’ എന്ന ടെലഗ്രാം ചാനൽ വഴിയാണ് പ്രതി വ്യാജ ചോദ്യപ്പേപ്പർ വിതരണം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. ചോദ്യപ്പേപ്പറിന് 4,000 രൂപ വീതമാണ് ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ദില്ലിയിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ […]
Read more

വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം; യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോട്ടയം: കോട്ടയം വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വാഴൂർ മയിലാടുംപാറ പാറാംതോട് ജങ്ഷനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവും സുഹൃത്തും വഴിയരികിൽ ഇരുന്ന് മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ഇവരോട് പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ യുവാക്കൾ പ്രകോപിതരായി സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. കല്ലേറിൽ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകർന്നു. യുവാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്കും […]
Read more

പെരുമ്പിലാവിൽ വൻ കഞ്ചാവ് വേട്ട; 38 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിൽ 38 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പെരുമ്പിലാവ്–പട്ടാമ്പി റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ കണ്ട് കാർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, മുന്നറിയിപ്പ് നൽകിയിട്ടും വാഹനം നിർത്താൻ തയ്യാറായില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ കാർ പൊലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തിയാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ പിൻസീറ്റിലും […]
Read more

മയക്കുമരുന്ന് നൽകി പീഡനം; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ

മുംബൈ: നാഗ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. യുവതിയുടെ മുൻ സഹപാഠിയായ അയ്യാസ് താജ് മദാരെ (26), അമീൻ ഷെയ്ഖ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിക്കായി അന്വേഷണം തുടരുകയാണ്. 2025 ഫെബ്രുവരിയിൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഒരു പ്ലോട്ട് കാണിക്കാമെന്ന വ്യാജേന യുവതിയെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെ […]
Read more

അരീക്കോട് 14ഗ്രാം MDMA യുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേർ പിടിയിൽ

മലപ്പുറം: അരീക്കോട് 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ലഹരിവിരുദ്ധ പ്രത്യേക നീക്കമായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് നടപടി സ്വീകരിച്ചത്. പൂക്കളത്തൂർ സ്വദേശികളായ മുഹമ്മദ് ദിൽഷാദ്, ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 14 […]
Read more

കാസർകോട് യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം; 24കാരൻ അറസ്റ്റിൽ

കാസർകോട്: യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശിയായ വിഷ്ണു (24)വിനെയാണ് കാസർകോട് ടൗൺ പോലീസ് പിടികൂടിയത്. ജൂൺ 13-ന് വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. 19 വയസ്സുകാരിയായ യുവതിയാണ് പരാതിക്കാരി. നഗരത്തിൽ എത്തിയ യുവതിയെ കുടുംബവിഷയം സംസാരിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ ലോഡ്ജിലേക്ക് കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ വാങ്ങിവെച്ച് തടഞ്ഞുവെച്ച് അതിക്രമം നടത്തിയെന്നാണ് ആരോപണം. എതിർത്തപ്പോൾ ബലമായി നിയന്ത്രിച്ചുവെന്നും പരാതിയിൽ […]
Read more

പട്ടത്തെ സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് 23 ലക്ഷം കവർന്ന രണ്ട് പേർ പിടിയിൽ

കൊല്ലം: പട്ടത്തെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരവിപുരം വാളത്തുംഗൽ സ്വദേശികളായ സജിൽ എസ് (30), അനന്തു രവി (22) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 26-ന് രാത്രി കൊല്ലം ജില്ലാ ആശുപത്രി റോഡിലെ സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻവശത്തെ ഷട്ടർ തകർത്ത് അകത്ത് കടന്ന പ്രതികൾ ലോക്കർ കുത്തിത്തുറന്ന് 20 ലക്ഷം രൂപയും ക്യാഷ് ട്രേയിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും […]
Read more

തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി മരിച്ചു; ബിഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിലാണ് ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും പ്രതിയുടെയും കുടുംബങ്ങൾ ബിഹാറിൽ നിന്നുള്ളവരും പ്രദേശത്ത് താമസമാക്കിയവരുമാണെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്‌കറ്റ് നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കുകളോടെ രക്തസ്രാവം സംഭവിച്ച നിലയിൽ […]
Read more

19-കാരിയെ പീഡിപ്പിച്ചെന്ന പരാതി; 77-കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 77-കാരൻ അറസ്റ്റിൽ. കുറുമ്പൊയിൽ സ്വദേശി മണ്ടോത്തുമൂലയിൽ കേളനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബഡ്‌സ് സ്കൂളിലെ മുൻ വിദ്യാർഥിനിയായ യുവതി കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവതി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബം ബാലുശ്ശേരി പൊലീസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix