Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയം; കസ്റ്റഡിയിലായ മലയാളി നഴ്‌സ് ഫിലോമിന മോചിതയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വെച്ചെന്ന സംശയത്തെ തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്‌സ് ഫിലോമിന (32) മോചിതയായി. വിശദമായ അന്വേഷണത്തിൽ ഇവർ നിരപരാധിയാണെന്ന് വ്യക്തമായതോടെയാണ് അധികൃതർ മോചനം അനുവദിച്ചത്.

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിർത്തിയിലുള്ള അയ്യങ്കൊല്ലി ആനന്ദ് നിവാസിലെ രവി–ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബെംഗളൂരുവിൽനിന്നുള്ള വിമാനത്തിൽ ജിദ്ദ വഴി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

ജിദ്ദയിൽ വിമാനമിറങ്ങിയ ഉടൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും അറിയിച്ച് ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ശബ്ദസന്ദേശം അയച്ചിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം ആശങ്കയിലാവുകയും പരാതി നൽകുകയും ചെയ്തു.

തുടർന്ന് റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന ജോലിസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കുടുംബം നിയമസഹായം തേടി. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, സാമൂഹിക പ്രവർത്തകർ എന്നിവർ നടത്തിയ ഇടപെടലുകളിലൂടെയാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്.

സൗദിയിൽ കർശന നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് ഫിലോമിനയെ കസ്റ്റഡിയിലെടുത്ത് ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന് കൈമാറിയത്. എന്നാൽ വിശദമായ അന്വേഷണത്തിലും പരിശോധനകളിലും ഇവർക്കെതിരായ സംശയങ്ങൾ ദുരീകരിക്കപ്പെട്ടു. ഫിലോമിനയ്ക്ക് ദുരുദ്ദേശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അധികൃതർ മോചനം അനുവദിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix