പാരീസ്: ഫ്രാൻസിൽ ദിവസങ്ങളായി പുകഞ്ഞ് നിന്നിരുന്ന പ്രതിഷേധം ആളിപ്പടർന്നു. പാരീസിലെ തെരുവുകൾ കലാപഭൂമിയായി മാറുന്നു. ജീവിതചെലവ് വർധിക്കുന്നതിനെതിരെയും സ്കൂളുകളിലെ അപര്യാപ്തമായ സൗകര്യങ്ങൾക്കെതിരെയും ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഒക്ടോബർ 17-ാം തീയതി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജീവിതചെലവ് വർധിക്കുന്നതിനെതിരെ പ്രതിഷേധിച്ചും തെരുവിൽ അണിനിരന്നത് അരലക്ഷത്തിറെ മനുഷ്യരായിരുന്നു.
പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും. പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയും ചെയ്തു. പ്രതിഷേധത്തിൽ പങ്കെടുത്ത 1,200 പേരെ അറസ്റ്റ് ചെയ്തുവെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനജീവിതത്തെ ബാധിച്ച വിലക്കയറ്റത്തിനെതിരെ ഉയർന്ന ജനരോഷം പലയിടത്തും തീവെപ്പിലും കടകൾ കൊള്ളയടിക്കുന്നതിലും വ്യാപക നാശനഷ്ടങ്ങളിലുമാണ് അവസാനിച്ചത്. പാരീസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 1,200-ലധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കൊള്ളയടിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
പാരീസിൽ കടകളും റെസ്റ്റോറന്റുകളും തകർക്കുകയും ബാറിന് തീയിടുകയും ചെയ്തു. പലയിടത്തും കടകൾ കൊള്ളയടിക്കപ്പെട്ടു. ചില പ്രക്ഷോഭകർ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറുമെന്ന് ഭീഷണിപ്പെടുത്തി. ബോർഡോ (Bordeaux) നഗരത്തിൽ ആപ്പിൾ സ്റ്റോറുകൾ, ആഡംബര ഫാഷൻ ബ്രാൻഡുകളായ ലൂയി വിറ്റോൺ, ഹെർമസ് എന്നിവയുടെ ഷോറൂമുകളുടെ മുന്നിലെ ചില്ലുകൾ തകർത്ത് അക്രമികൾ കൊള്ളയടിച്ചു. ലിമോഷ് (Limoges) നഗരത്തിൽ നഗരസഭാ കാര്യാലയം ഉൾപ്പെടെയുള്ള പൊതുമന്ദിരങ്ങൾക്ക് തീയിട്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു.
Tens of thousands protested across French cities, including Paris, Marseille and Toulouse, over rising living costs and public services, with clashes leading to at least 272 arrests https://t.co/89VygTAwsk pic.twitter.com/mQqoc4REcr
— Reuters (@Reuters) October 17, 2026




