പത്തനംതിട്ട: പത്തനംതിട്ടയിൽ അയൽവാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുളിക്കീഴ് സ്വദേശിയായ സോമനെയാണ് പൊലീസ് പിടികൂടിയത്.
പ്രദേശത്തെ ഒരു സ്ത്രീയുടെ പേര് പറഞ്ഞ് സോമനെ കളിയാക്കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ഇതിനിടെ അയൽവാസിയായ തങ്കച്ചൻ നാട്ടുകാരിയുടെ പേര് പറഞ്ഞ് സോമനെ പരിഹസിച്ചു. ഇതിൽ പ്രകോപിതനായ സോമൻ കൈവശമുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തങ്കച്ചന്റെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.






