Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ കാർഗോ വഴി മയക്കുമരുന്ന് കടത്ത്; ഇന്ത്യക്കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: യുകെയിൽ നിന്നും കാനഡയിൽ നിന്നും എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് കസ്റ്റംസ് സംഘം വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു.

ആദ്യ സംഭവത്തിൽ എയർ കാർഗോ കസ്റ്റംസ് ഇൻസ്പെക്ടർമാർ പരിശോധനയ്ക്കിടെ സംശയം തോന്നിയ ഒരു പാർസൽ വിശദമായി പരിശോധിക്കുകയായിരുന്നു. പാർസലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രാസ ലഹരിവസ്തുക്കൾ അടങ്ങിയ നൂറോളം ഷീറ്റുകളാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത നിരോധിത വസ്തുക്കൾക്ക് ഏകദേശം 790 ഗ്രാം തൂക്കമുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി എയർ കാർഗോയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer