Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: arrest

മയക്കുമരുന്ന് വിൽപ്പനയിലൂടെ കോടികളുടെ സമ്പാദ്യം; കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ഗുളികകളും മദ്യവും വിൽപ്പന നടത്തുകയും വ്യക്തിഗത ഉപയോഗത്തിനായി കൈവശംവെക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ തുടർച്ചയായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് അറസ്റ്റ്. അനധികൃത ഇടപാടുകളിലൂടെ ലഭിച്ച പണം മറച്ചുവയ്ക്കുന്നതിനായി പ്രതികൾ അതിന്റെ ഒരു ഭാഗം സ്വർണവും വിലകൂടിയ ആഡംബര വാച്ചുകളും വാങ്ങാൻ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളിൽനിന്ന് 120 ലിറിക്ക ക്യാപ്സൂളുകൾ, 150 ഗ്രാം ലിറിക്ക […]
Read more

മോദിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാൻമണിയുടെ പരാമർശം. പ്രധാനമന്ത്രിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് പരാതി. സംഭവം വിവാദമായതോടെ ജാൻമണി സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പരാമർശമെന്നും […]
Read more

കാപ്പ ഉത്തരവ് ലംഘിച്ച് നഗരത്തിലെത്തി; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

കൊച്ചി: കാപ്പ നിയമപ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച് കൊച്ചി നഗരത്തിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കാമാടം കരയിൽ പനക്കൽ വീട്ടിൽ വിൻസന്റിന്റെ മകൻ നോർബർട്ട് പി.ആർ. (36), ചക്കാമാടം ലൈജു എന്നയാളാണ് അറസ്റ്റിലായത്. നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നോർബർട്ടിനെതിരെ കാപ്പ നിയമത്തിലെ 15(1)(a) വകുപ്പ് പ്രകാരം ഓഗസ്റ്റ് 11നാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് കൈപ്പറ്റിയ തീയതി മുതൽ ആറ് മാസത്തേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് […]
Read more

ഭാര്യയെ ക്രൂരമായി ആക്രമിച്ച് ഒളിവിലായിരുന്ന പ്രതി കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദ് (39) കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. വിവിധ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഷാഹുൽ ഹമീദ് പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് വീണ്ടും അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാർട്ടേഴ്സിൽ വച്ച് പ്രതിയും കാമുകിയും ചേർന്ന് ഭാര്യയെ […]
Read more

കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട; 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട. 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും കൊട്ടാരക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് സംഘം എംഡിഎംഎ കേരളത്തിലേക്ക് കടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളിലൊരാൾ ബസിൽ ലഹരിയുമായി കൊട്ടാരക്കരയിലെത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ്, ഡാൻസാഫ് സംഘം എന്നിവർ ബസ് സ്റ്റാൻഡ് പരിസരത്ത് നിരീക്ഷണം ശക്തമാക്കി. ബസിൽ നിന്ന് ഇറങ്ങിയയാളെ […]
Read more

കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജീപ്പിൽ അഭ്യാസപ്രകടനം; അഞ്ചുപേർ അറസ്റ്റിൽ

പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വെള്ളത്തിലൂടെ ജീപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ചുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ അനസ് (26), മിഥുൻ കൃഷ്ണ (26), നിഖിൽ (26), മുഹമ്മദ് ജംഷാദ് (26), വി.എൻ. പ്രവീൺ (26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ജലസേചന വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച ജീപ്പെന്നും വാഹനമോടിച്ചത് അനസാണെന്നും […]
Read more

പുത്തൂർ മൂഴിക്കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി അറസ്റ്റിൽ

കൊല്ലം: പുത്തൂർ മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

തോക്കുചൂണ്ടി മൊബൈൽ ഫോൺ കവർന്നു; സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന ശേഷം ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പരിയാപുരം മൂസാന്റെ പുരക്കൽ സാദിഖ് (32), പട്ടരുപറമ്പ് കെ. പുരം പാലേരി വീട്ടിൽ ഫാസിൽ (32) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 10നാണ് കേസിനാസ്പദമായ സംഭവം. ആലത്തിയൂരിലെ ക്ലബിൽ ഇരിക്കുകയായിരുന്ന യുവാവിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതികൾ ആവശ്യപ്പെട്ടു. യുവാവ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും സുഹൃത്തിനെ ലഭിക്കാതിരുന്നതോടെ പ്രതികൾ തോക്കുചൂണ്ടി മൊബൈൽ […]
Read more

കലൂരിൽ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ; 1.956 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പൊലീസ്. സംസ്ഥാന പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട് പരിശോധനയുടെ ഭാഗമായി കൊച്ചി നഗരത്തിൽ വൻ കഞ്ചാവ് ശേഖരവുമായി ഒഡീഷ സ്വദേശിയെ പിടികൂടി. ഒഡീഷയിലെ ഗജപതി സ്വദേശി സൗമ്യ പ്രകാശ് നായക് (26) ആണ് കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്ന് 1.956 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് […]
Read more

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; IPL താരം അഭിഷേക് പോറെൽ അറസ്റ്റിൽ

കൊൽക്കത്ത: വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഐപിഎൽ താരവും ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പോറെൽ (23) അറസ്റ്റിൽ. ഹൂഗ്ലി റൂറൽ പൊലീസാണ് ഡംഡമിലെ താമസസ്ഥലത്ത് നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താനും പോറെലും പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽനിന്ന് പിന്മാറാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix