Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പെറിഞ്ഞ സംഭവം; 2 പേർ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: വാർത്താസമ്മേളനത്തിനിടെ ആക്രമണം നേരിട്ടതിന് പിന്നാലെ ഡൽഹി പൊലീസിനെതിരെ വിമർശനവുമായി സ്വതന്ത്ര എംപി പപ്പു യാദവ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് ഡൽഹി പൊലീസ് സഹായം നൽകിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

തനിക്ക് നേരത്തെ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ട നടപടി ഉണ്ടായില്ലെന്ന് പപ്പു യാദവ് പറഞ്ഞു. കേന്ദ്ര സർക്കാർ ഡൽഹി പൊലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ആക്രമണക്കേസിൽ രണ്ട് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സുമിത് ശർമ, ഹാപ്പി ശർമ എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് പപ്പു യാദവിന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ അദ്ദേഹത്തിന് നേരെ ചെരുപ്പ് എറിഞ്ഞത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer