കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ച് അംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എസ്ഐടി വ്യക്തമാക്കുന്നത്. നേരത്തെ അമലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
റെഡ് ബറ്റാലിയൻ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവെച്ചത് അമലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്നും, സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെക്കുറിച്ചും പരിശോധിക്കുന്നുണ്ടെന്നും എസ്ഐടി അറിയിച്ചു.




