Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KafirScreenshotCase

കാഫിർ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്ത വിട്ടയച്ചു

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യംചെയ്ത ശേഷം റിബേഷിനെ പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണസംഘം റിബേഷിനെ ചോദ്യം ചെയ്തത്. കേസിൽ റിബേഷ് രണ്ടാം പ്രതിയാണ്. നേരത്തെ രണ്ട് തവണ റിബേഷിനെ അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിയാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് റിബേഷ് മുൻകൂർ ജാമ്യത്തിന് […]
Read more

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ച് അംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എസ്ഐടി വ്യക്തമാക്കുന്നത്. നേരത്തെ അമലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റെഡ് ബറ്റാലിയൻ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവെച്ചത് അമലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; DYFI നേതാവ് റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിബേഷ് കോടതിയെ സമീപിച്ചത്. എന്നാൽ മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കാഫിർ പരാമർശമുള്ള സ്‌ക്രീൻഷോട്ട് ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത് റിബേഷാണെന്ന് കേസിലെ പ്രതിയായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ആരോപിച്ചിരുന്നു. റിബേഷിനെയും മറ്റു ചിലരെയും സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കാസിം പറഞ്ഞിരുന്നു. അതേസമയം, കേസിലെ മറ്റൊരു […]
Read more

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണ വിധേയനായിരുന്ന റിബേഷ്, അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. കോടതി ജാമ്യം അനുവദിച്ചതോടെ നിലവിൽ അറസ്റ്റ് നടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കും. അതേസമയം, കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കോടതി

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം തുടരും. ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിച്ചതിന് പിന്നാലെ വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലുണ്ടായ അക്രമസംഭവങ്ങളും പൊലീസിനും സർക്കാരിനുമെതിരായ വെല്ലുവിളി നിറഞ്ഞ പരാമർശങ്ങളും പ്രകോപന മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിതിനെ പ്രതിയാക്കി പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് റൂറൽ എസ്.പിക്ക് പരാതി നൽകി. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിതിൻ ഭാസ്‌കർ പ്രതികരിച്ചത്. കാഫിർ സ്ക്രീൻഷോട്ട് പത്ത് പേരെങ്കിലും അയച്ചതായി തെളിയിക്കാൻ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിതിന്റെ ജാമ്യം […]
Read more

കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി

കോഴിക്കോട്: ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന മറ്റന്നാളത്തേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി ഹർജി മാറ്റിവെച്ചത്. കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം റിബേഷിനെ നേരത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കേസിൽ ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജിതിലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം […]
Read more

Recent News

Advertisement
WhiteswanTV Footer