Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി; ഉത്തർപ്രദേശിൽ 6 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലക്നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ നിയന്ത്രണം വിട്ട ട്രക്ക് സൈക്കിളുകളിലും റിക്ഷയിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അപകടം ഇന്നലെ വൈകിട്ടാണ് ഉണ്ടായത്.

ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന റിക്ഷയിലേക്കും സൈക്കിളുകളിലേക്കും വാഹനം പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കുരാഹി ഗ്രാമത്തിലെ താമസക്കാരായ മമത (48), രാകേഷ് (45), ഷഹബാസ് (12), നവീൻ (40) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. ഇവർ റിക്ഷാ യാത്രക്കാരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer