Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: utharpradesh

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസ്; യുവതിക്ക് ജീവപര്യന്തം തടവ്

സംഭാല്‍: ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിൽ ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കഹ്കാൻഷ (30) എന്ന യുവതിയെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. 2025 മാർച്ച് 7-ന് നഖാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് മുഫസറിന്റെ മുഖത്താണ് യുവതി ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ മുഖം ഗുരുതരമായി വികൃതമാവുകയും ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. കോടതി രേഖകൾ പ്രകാരം, മുഫസർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ […]
Read more

യുപിയിലെ ക്ഷേത്രത്തില്‍ ബിജെപി വനിതാ നേതാവും പൂജാരിയുടെ ഭാര്യയും തമ്മിൽ ഏറ്റുമുട്ടി

ഝാന്‍സി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതായി റിപ്പോർട്ട്. ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും ബിജെപി മഹിളാ മോർച്ച നേതാവുമായ കവിത ശർമ്മയും ക്ഷേത്ര പൂജാരിയുടെ ഭാര്യ പൂനം റാവത്തും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ ഇരുവരും തമ്മിൽ മുടി പിടിച്ചും ശാരീരികമായി ഏറ്റുമുട്ടുന്നതും വീഡിയോയിൽ കാണാം. ശനിയാഴ്ച നടന്ന സംഭവത്തിനിടെ ശിവപുരാണ പാരായണം നടക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് […]
Read more

വിവാഹാഭ്യാർത്ഥന നിരസിച്ചു; യുവതിയുടെ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി; പ്രതിയെ പിടികൂടി

ഉത്തർപ്രദേശ്: ഫിറോസാബാദ് ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമായി യുവതിയുടെ രണ്ട് വയസുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി. പ്രതിയായ വിരാജ് എന്ന ജിതേന്ദ്ര പഥക് (24) പിന്നീട് പൊലീസിന്റെ പിടിയിലായി. കൊല്ലപ്പെട്ടത് അധ്യാപികയായ രതി ദേവിയുടെ മകൻ ആരവ് ആണ്. ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന രതിയുമായി പ്രതി അടുത്ത ബന്ധം സ്ഥാപിക്കുകയും പലതവണ വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാൽ രതി ഇത് നിരസിക്കുകയായിരുന്നു. സംഭവദിവസം രതിയെയും കുടുംബത്തെയും പിന്തുടർന്ന് എത്തിയ പ്രതി, കുഞ്ഞിന് മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. […]
Read more

നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി; ഉത്തർപ്രദേശിൽ 6 മരണം

ലക്നൗ: ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിൽ നിയന്ത്രണം വിട്ട ട്രക്ക് സൈക്കിളുകളിലും റിക്ഷയിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അപകടം ഇന്നലെ വൈകിട്ടാണ് ഉണ്ടായത്. ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന റിക്ഷയിലേക്കും സൈക്കിളുകളിലേക്കും വാഹനം പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കുരാഹി ഗ്രാമത്തിലെ താമസക്കാരായ മമത (48), രാകേഷ് (45), ഷഹബാസ് (12), നവീൻ (40) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. ഇവർ റിക്ഷാ യാത്രക്കാരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന് […]
Read more

ഉത്തർപ്രദേശിൽ കനത്ത മഴയും കൊടുങ്കാറ്റും; 117 മരണം

ലഖ്നൗ: ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്ടത്തിന് ഇടയാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 117 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണു. പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് നിരവധി പേർ മരണപ്പെട്ടത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും […]
Read more
Advertisement
WhiteswanTV Footer