Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്. ബസിലും കാറിലും സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോയിരുന്ന ബസും, കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്നവർ കിളിമാനൂർ സ്വദേശികളാണ്. ഇവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
Read more

അ​ഗ്നിക്കാവടിയുടെ തീകുണ്ഡം ചാടിക്കടവേ ഭക്തൻ തീയിൽ വീണു

തിരുവനന്തപുരം: ആറ്റിങ്ങലിൽ അഗ്നിക്കാവടിക്കിടെ അപകടം. മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ ഭക്തൻ തീകുണ്ഠത്തിൽ വീണ് പൊള്ളലേറ്റു. ഇന്നലെ വൈകിട്ട് എട്ട് മണിയോടെയായിരുന്നു സംഭവം. മണമ്പൂർ സ്വദേശി റിജുവാണ് അപകടത്തിൽപ്പെട്ടത്. അഗ്നിക്കാവടിയുടെ ഭാഗമായി തീകുണ്ഠത്തിലേക്ക് ചാടുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. അപകടത്തിൽ റിജുവിന്റെ കൈകാലുകൾക്കും വയറിനും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിജു കഴിഞ്ഞ വർഷവും അഗ്നിക്കാവടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ക്ഷേത്ര പരിസരത്ത് ആശങ്കയുണ്ടായി.
Read more

പ്രഭാതസവാരിക്കിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച സംഭവം; പരിക്കേറ്റ വയോധിക മരിച്ചു

തിരുവനന്തപുരം: വെള്ളനാട് ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഗീത (75) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗീതക്കും അവരുടെ ബന്ധുവിനും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിച്ചു. വെള്ളനാട് സ്വദേശി നിതിൻ കൃഷ്ണൻ ആണ് ബൈക്ക് പിടിപ്പിച്ചത്. വളവിൽ ആളുകളെ കണ്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഇയാൾ പൊലീസിനോട് […]
Read more

പ്രഭാത സവാരിക്കിറങ്ങിയ വയോധികരെ ഇടിച്ച ബൈക്ക് യാത്രക്കാരൻ കടന്നുകളഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കൂട്ടായണിമൂട്ടിൽ പ്രഭാതസവാരിക്കിറങ്ങിയ രണ്ട് വയോധികരെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ഇന്ന് രാവിലെ ഏകദേശം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ബന്ധുക്കളായ ഗീത, സുധ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗീതയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഇടിച്ചതിനെ തുടർന്ന് യാത്രക്കാരനും റോഡിൽ വീണിരുന്നു. എന്നാൽ പിന്നീട് സമീപത്ത് വന്ന കാൽനടയാത്രക്കാരോട് സംസാരിച്ച ശേഷം ഇയാൾ ബൈക്കുമായി സ്ഥലം വിട്ടതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. സംഭവത്തിന് പിന്നാലെ ആര്യനാട് […]
Read more

പാമ്പ് റോഡിന് കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരുക്ക്

കോട്ടയം: റോഡിന് കുറുകെ പാമ്പ് വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. പുലിയന്നൂർ സ്വദേശി ദിപിൻ കുമാറിന് (45) ആണ് പരുക്കേറ്റത്. ദിപിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രി നെല്ലിയാനി ഭാഗത്തു വച്ചായിരുന്നു അപകടം.
Read more

ഉത്സവ ഘോഷയാത്രയ്‌ക്കിടെ നടപ്പാലം തകർന്നു; എട്ട് പേർക്ക് പരിക്ക്

ദക്ഷിണകന്നട: ഉത്സവ ഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്നു എട്ടുപേർക്ക് പരിക്ക്. കർണാടകയിലെ ദക്ഷിണകന്നട ജില്ലയിലെ പുച്ചേ മോഗരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ദിവ്യഭണ്ഡാര ഘോഷയാത്രയുടെ ഭാഗമായാണ് സംഘം ക്ഷേത്രത്തിൽ നിന്ന് സമീപത്തെ ഒരു തറവാട്ടിലേക്ക് പോയിരുന്നത്. യാത്രയ്ക്കിടെ ജലാശയം കടക്കുന്നതിനായി നടപ്പാലത്തിലേക്ക് ആളുകൾ കയറിയപ്പോഴാണ് പാലം പെട്ടെന്ന് തകർന്നത്. പാലം ഇടിഞ്ഞതോടെ ഘോഷയാത്രയിൽ പങ്കെടുത്തവർ താഴേക്ക് വീണു. ചിലരുടെ മേൽ കല്ലുകളും വീണതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തതായി വിവരം. സംഭവത്തിന്റെ […]
Read more

അമിതവേ​ഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മോഡൽ ടൗൺ മേഖലയിൽ അമിതവേഗത്തിൽ വന്ന കാർ ഇലക്ട്രിക് ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. അമിതവേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചതോടെ വാഹനം മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിനായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ നാഗേന്ദ്ര ചൗരസ്യ (33) ചികിത്സയ്ക്കിടെ മരിച്ചു. ബിഹാറിലെ […]
Read more

ബൈക്ക് നിയന്ത്രം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

കൊച്ചി: തൃപ്പൂണിത്തുറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാനഗർ സ്വദേശിയായ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര–പേട്ട ഭാഗത്തെ 953ാം നമ്പർ മെട്രോ തൂണിന് സമീപത്താണ് അപകടം നടന്നത്. ഹോർമിസ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ നിന്ന് വൈറ്റിലയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് […]
Read more

കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു

കൊല്ലം: കൊല്ലം ആയൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വിനോദയാത്ര കഴിഞ്ഞു മടങ്ങവെയാണ് സംഭവം. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആയൂർ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ചശേഷം കോഴഞ്ചേരി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന […]
Read more

പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം; സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ജംഗിൾ പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്. പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിൾ പാർക്കിനാണ് നടപടി. പാർക്ക് പ്രവർത്തിക്കാൻ ആവശ്യമായ അനുമതികളും രേഖകളും ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അനധികൃത നിർമ്മാണവും പ്രവർത്തനവും നടന്നതായി തെളിഞ്ഞതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കോട്ടയം ചെങ്ങളം സ്വദേശികളായ മുഹമ്മദ് നസീർ– അമീറ […]
Read more

Recent News

Advertisement
WhiteswanTV Footer