Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

വെഞ്ഞാറമൂട് കേബിൾ ലോഡുമായെത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം കുറ്റിമൂട്–അമ്പലമുക്ക് ബൈപ്പാസിൽ ഇലക്ട്രിക് കേബിൾ റോളുകളുമായി വന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രാജസ്ഥാനിൽ നിന്നെത്തിയ ലോറി കുറ്റിമൂട് പട്ടയം ഇറക്കത്തിൽ വച്ച് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തുടർന്ന് ലോറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിനുമുകളിൽ വീഴുകയും ചെയ്തു. അപകടത്തിൽ ലോറി ഡ്രൈവർ ദിലീപിന് പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന വലിയ കേബിൾ റോളുകൾ സമീപത്തെ വീട്ടിലേക്ക് ഉരുണ്ടുകയറി. […]
Read more

കാർ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

കർണാടക: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ഉണ്ടായ ഭീകരമായ റോഡ് അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ആറ് പേരാണ് കാറിൽ കുടുങ്ങി വെന്തുമരിച്ചത്. രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശിയായ കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (3), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (5), ശ്രീനിധി […]
Read more

മധ്യപ്രദേശിൽ 5 പേരെ വാഹനമിടിച്ചുവീഴ്ത്തി ബിജെപി എംഎൽഎയുടെ മകൻ

ഭോപാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ബിജെപി എംഎൽഎയുടെ മകൻ അഞ്ച് പേരെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ബിജെപി എംഎൽഎ പ്രീതം ലോധിയുടെ മകൻ ദിനേഷ് ലോധിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. രാവിലെ 7.30ഓടെയായിരുന്നു സംഭവം നടന്നത്. ദിനേഷ് ലോധി ഓടിച്ചിരുന്ന ഥാർ എസ്‌യുവി ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും നടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും ഇടിച്ചതായാണ് റിപ്പോർട്ട്. ഇവർ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. റോഡിൽ നിന്ന് മാറാത്തതിനാലാണ് ഇടിച്ചതെന്ന് പറഞ്ഞ് ദിനേഷ് ലോധി പരിക്കേറ്റവരോട് തർക്കിച്ചുവെന്നും, […]
Read more

പിക്കപ്പ് വാനിൽനിന്നും പൈപ്പുകൾ കാറിലേക്ക് തുളച്ചുകയറി; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: തൃക്കാക്കര വള്ളത്തോൾ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയുണ്ടായ അപകടത്തിൽ വലിയ ദുരന്തം ഒഴിവായി. പിക്കപ്പ് വാനിൽ നിന്ന് കെട്ടഴിഞ്ഞു തെറിച്ച സ്റ്റീൽ പൈപ്പുകൾ കാറിന്റെ ചില്ല് തകർത്തു ഉള്ളിലേക്ക് കുത്തിക്കയറി. അപകടസമയത്ത് കാറിൽ പ്ലസ് വൺ വിദ്യാർഥികൾ ഉണ്ടായിരുന്നു. അവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് നിന്ന് സ്റ്റീൽ പൈപ്പുകളുമായി വന്ന പിക്കപ്പ് വാൻ കാർഡിനൽ സ്കൂൾ ജംഗ്ഷനിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം. ഈ സമയത്ത് ജഡ്ജിമുക്ക് റോഡിൽ നിന്ന് സീപോർട്ട് […]
Read more

നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്

തിരുവനന്തപുരം: കല്ലമ്പലം നാവായികുളത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച് ബസ് ഡ്രൈവർ മരിച്ചു. കല്ലമ്പലം സ്വദേശി ഷാജിയാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. അധ്യാപകരുമായി കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിന്റെ ബസ്സാണ് തട്ടുപാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

മലപ്പുറത്ത് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റിയ സംഭവം; 3 പേര്‍ അറസ്റ്റില്‍

മലപ്പുറം: താഴേക്കോട് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയ കേസില്‍ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടിക സ്വദേശി മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗഫല്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പെരിന്തല്‍മണ്ണ–താഴേക്കോട് പ്രദേശത്ത് നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ […]
Read more

കണ്ണൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചേലേരിമുക്ക് നൂഞ്ഞേരി സ്വദേശി പി.കെ. സൂഫിയാൻ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സൂഫിയാന് ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു സൂഫിയാൻ. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി – ജുബൈരിയത്ത് ദമ്പതികളുടെ മകനാണ്.
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കൊല്ലം: കൊല്ലത്ത് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റു. എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലേക്കിടിച്ചത്. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. റഹീമിനെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കുടകിലെ വാഹനാപകടത്തിൽ കന്നഡ നടൻ ഹരീഷിന് ദാരുണാന്ത്യം

ബെംഗളൂരു: കുടകിലുണ്ടായ വാഹനാപകടത്തിൽ കന്നഡനടൻ ഹരീഷ് (40) കൊല്ലപ്പെട്ടു. ഹരീഷ് സഞ്ചരിച്ചിരുന്ന കാർ കുശാൽ നഗറിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കുശാൽ നഗറിൽനിന്ന് ഹോസ്‌കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടം. കന്നഡസിനിമകളിലും ടെലിവിഷൻ സീരിയലുകളിലും സഹനടന്റെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നയാളാണ് ഹരീഷ്.
Read more

ട്രക്ക് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: റെഡി ടു മിക്‌സ് കോൺക്രീറ്റ് ലോഡുമായി സഞ്ചരിച്ച ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ അഭിഭാഷകൻ മരിച്ചു. ആന്ധ്ര ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവുയാണ് മരിച്ചത്. ഹൈദരാബാദ്– വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്‌ക്ക് സമീപം വൈകുന്നേരം 4.20ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റാവു സഞ്ചരിച്ച ബിഎംഡബ്ല്യു കാറിന് മുകളിൽ മറിഞ്ഞതോടെ കാർ പൂർണമായും തകർന്നു. അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. […]
Read more

Recent News

Advertisement
WhiteswanTV Footer