Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചന്തവിളയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ ഇടിച്ച് യുവാവിന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയന്ത്രണം വിട്ട ഇന്നോവ കാർ കടയുടെ മുന്നിലേക്ക് ഇടിച്ചുകയറി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ചിതറ സ്വദേശി ആകാശ് (28) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മേലെ ചന്തവിളയിലാണ് സംഭവം നടന്നത്. ചിതറയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആകാശ് സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങാൻ ഇറങ്ങിയിരുന്നു. വെള്ളം വാങ്ങി പുറത്തുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട ഇന്നോവ കാർ വന്ന് ഇടിച്ചതോടെ ആകാശ് പരിക്കേറ്റു. സമീപത്തെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ വയറും കാറിന്റെ ബമ്പറും ഇടയിൽ കാലു കുടുങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.

ആകാശിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന വാഹനം മണ്ണന്തല സ്വദേശിയാണ് ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Recent News

Advertisement
WhiteswanTV Footer