Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഏകദേശം 1 മണിയോടെയാണ് നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരിൽ ചിലർ റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് […]
Read more

കെഎസ്ആർടിസി ബസിടിച്ച് വയോധികയുടെ കാൽ മുറിച്ചു മാറ്റിയ സംഭവം; ഗുരുതര വീഴ്ച ആരോപിച്ച് കുടുംബം

കൽപറ്റ: വയനാട് ചിപ്പിലിത്തോട്ടിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക് സംഭവിക്കുകയും കാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്ത സംഭവം ബസ് ജീവനക്കാരുടെ ഗുരുതര വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചു. വൈത്തിരി സ്വദേശിയായ 65 വയസ്സുകാരി ജാനുവിനാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ചിപ്പിലിത്തോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് യാത്രക്കാരും കുടുംബവും ആരോപിക്കുന്നത്. ബസിന്റെ പിൻചക്രം കാലിൽ കയറിയിറങ്ങുകയായിരുന്നു. […]
Read more

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു: 28 പേർക്ക് പരുക്ക്

കോഴിക്കോട്: ദേശീയപാതയിൽ പൊലീസുകാർ സഞ്ചരിച്ച ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരുക്ക്. കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളി കോളജിൽ നിന്ന് മലപ്പുറം എംഎസ്പിയിലേക്ക് പോകുകയായിരുന്ന പൊലീസുകാരുമായി ഉള്ള ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് പോയ ബസും എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയും ഏകദേശം രാത്രി 12.30-ഓടെ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ […]
Read more

അരീക്കോട് തൊഴുത്തിന് തീപിടിച്ചു; കാളപൂട്ട് മത്സരങ്ങൾക്കായി വളർത്തിയ മൂന്ന് കാളകൾ വെന്തുമരിച്ചു

​അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് കാളകൾ ദാരുണമായി വെന്തുമരിച്ചു. പൂവത്തിക്കണ്ടി ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് തീപിടിച്ചത്. കാളപൂട്ട് മത്സരങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് പ്രത്യേകമായി വളർത്തിക്കൊണ്ടുവന്ന കാളകളാണ് അപകടത്തിൽപ്പെട്ടത്. തീപിടുത്തം ഉണ്ടായ ഉടൻ തന്നെ തൊഴുത്ത് പൂർണ്ണമായും അഗ്നിക്കിരയാകുകയും തീ അതിവേഗം പടർന്നതിനാൽ കാളകൾക്ക് പുറത്തുകടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയുമായിരുന്നു. ​തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. തുടർന്ന് മാവൂരിൽ നിന്ന് […]
Read more

പറവൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം പറവൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ചിറക്കര സ്വദേശിനി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവേ പാരിപ്പള്ളി–പറവൂർ റോഡിലെ പുത്തൻകുളത്ത് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ റെജി മോൻ ചികിത്സയിലാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് സ്‌കൂട്ടറിൽ ഇടിച്ചതെന്ന് റിപ്പോർട്ടുണ്ട്.
Read more

സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം അപകടത്തിൽ രണ്ട് പേർക്കാണ് പരിക്ക് പറ്റിയിരുന്നത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ബസിനടിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്.
Read more

മധ്യപ്രദേശിൽ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു

ഉജ്ജയിൻ: മധ്യപ്രദേശ്യിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ജലാരിയ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. രാജസ്ഥാനിൽ നിന്നെത്തിയ ഭാഗീരഥ് എന്ന കുട്ടിയാണ് ദുരന്തത്തിൽപ്പെട്ടത്. രാജസ്ഥാൻയിലെ പാലി ജില്ലയിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് പ്രവീൺ ദേവസിയും കുടുംബവും ആടുമേയ്ക്കാനായി ഇവിടെ എത്തിയത്. വയലിൽ മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്ന കുട്ടി കളിക്കുന്നതിനിടെ തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ബദ്‌നഗർ പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. […]
Read more

ഗ്യാപ് റോഡിൽ വൻ പാറവീഴ്ച: ഒഴിവായത് വൻ ദുരന്തം, ഗതാഗതം തടസ്സപ്പെട്ടു

മൂന്നാർ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ അതീവ അപകടമേഖലയായ ഗ്യാപ് റോഡിൽ വീണ്ടും പാറവീഴ്ച. ഇന്നലെ രാവിലെ 11.30-ഓടെ മലമുകളിൽ നിന്ന് കൂറ്റൻ പാറക്കൂട്ടങ്ങൾ റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. ഗ്യാപ് റോഡിലെ പ്രധാന കാഴ്ചകളിലൊന്നായ ‘മലയിൽ കള്ളൻ ഗുഹ’യ്ക്ക് സമീപമാണ് അപകടമുണ്ടായത്. കഴിഞ്ഞ മഴക്കാലത്ത് സമാനമായ രീതിയിൽ പാറ വീണ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും അപകടം ആവർത്തിച്ചിരിക്കുന്നത്. ​പാറ വീണതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. […]
Read more

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം വിദ്യാർഥിനികളെ ഇടിച്ചു

കൊല്ലം: വിദ്യാർഥിനികളെ കാർ ഇടിച്ച് പരിക്കേൽപ്പിച്ച ഡ്രൈവർ പിടിയിൽ. ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് അപകടം നടന്നത്. കായികപരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വള്ളിക്കീഴ് ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ചിന്നുലക്ഷ്മിയെയും ധനലക്ഷ്മിയെയും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ചിന്നുലക്ഷ്മി അഷ്ടമുടിക്കായലിലേക്ക് തെറിച്ചുവീണു. സമീപത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ധനലക്ഷ്മി നടപ്പാതയിൽ വീണ് പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാൽ സ്വകാര്യ […]
Read more

കോഴിക്കോട് ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ആനക്കാംപൊയിലിലാണ് അപകടം ഉണ്ടായത്. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫും ഭാര്യ ബിൻസിയും ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്.തിരുവമ്പാടി റോഡിലൂടെ ഇറക്കം ഇറങ്ങി വരികയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഷിജു ഓട്ടോ ഡ്രൈവറായിരുന്നു. ബിൻസി തിരുവമ്പാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ബിൻസിയെ ജോലി സ്ഥലത്ത് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകർന്നു. ഗുരുതരമായി […]
Read more

Recent News

Advertisement
WhiteswanTV Footer