Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂർ: കർണാടകയിലെ മൈസൂരുവിന് സമീപം നടന്ന ദാരുണമായ റോഡ് അപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരു–ചന്നപട്ടണ റോഡിൽ പുട്ടപനതൊടി എന്ന സ്ഥലത്ത് സ്വകാര്യ വോൾവോ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിവരം. അപകടത്തിൽ മരിച്ചവരെ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), മാഹി സ്വദേശി സാക്കീർ (27), റഷീദ് (45), […]
Read more

കണ്ണൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂർ: നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികക്ക് ദാരുണാന്ത്യം. ഭാർഗവി (78) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
Read more

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു, വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം

കൊച്ചി: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ചു ഇറിഗേഷൻ വകുപ്പിലെ വനിതാ ഓവർസിയർക്ക് ദാരുണാന്ത്യം. തൃശൂർ പൊയ്യ പൂപ്പത്തി ഏലൂർ സ്വദേശിനിയായ കെ ജി ശ്രീദിവ്യ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിലെ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. അങ്കമാലിയിൽ നിന്ന് കറുകുറ്റി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറും അതേ ദിശയിൽ പോയ ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത് . ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് ശ്രീദിവ്യ ലോറിയുടെ അടിയിലേക്ക് […]
Read more

നിയന്ത്രണം വിട്ട കാർ 25 അടി താഴ്ചയിലേക്ക് പതിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് പതിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ കുടപ്പനമൂടിന് സമീപം നുള്ളിയോട് പ്രദേശത്താണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11), സിയാന്‍ (12), സുഹൈന്‍ (14), മുഹമ്മദ് ഷാഫി (22), റിയാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. കുടപ്പനമൂടില്‍ നിന്നും നെടുമങ്ങാടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഏകദേശം 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. കുഴിയിലേക്ക് […]
Read more

കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. മുവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ജംഗ്ഷനിലെത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ മീഡിയനിൽ ഇടിച്ച് തലകീഴായി മറിഞ്ഞതായാണ് വിവരം. അപകടത്തിൽ വാഹനം പൂർണമായും തകർന്നെങ്കിലും യാത്രക്കാരെല്ലാം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്ന ഉടൻ സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിനുള്ളിൽ കുടുങ്ങിയിരുന്നവരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. പരിക്കേറ്റവരെ മുവാറ്റുപുഴ […]
Read more

ആന്ധ്രയിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം

നെല്ലൂർ: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ട്രക്ക് മറിഞ്ഞതോടെ കുപ്പികൾ റോഡിലാകെ ചിതറി. കുപ്പികൾ മദ്യമാണെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി. ഇതോടെ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സഹായിക്കാൻ ആരും തയ്യാറായില്ല. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ എത്തിക്കണമെന്നു അഭ്യർത്ഥിച്ചെങ്കിലും ആളുകൾ അത് അവഗണിച്ചുവെന്നും പറയുന്നു. പിന്നീട് പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതുവരെ ഡ്രൈവർ സ്ഥലത്തു തന്നെ കിടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
Read more

നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ ആദിത്യൻ (22), ജൂലി ഇഗ്നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ യാസിർ, റിഷിൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ കയറ്റി പിരപ്പൻകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണം. തുടർന്ന് ബൈക്കും കാറും ടിപ്പർ ഇടിച്ചുകയറി. […]
Read more

കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ തീപിടിത്തം

കുവൈത്ത്: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള യൂണിറ്റിലാണ് സംഭവം ഉണ്ടായത്. തീപിടിത്തമുണ്ടായെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. നാല് മിസൈലുകളിൽ ഒന്ന് തടയാൻ സാധിക്കാതെ തീപിടിത്തമുണ്ടായതായും അധികൃതർ വ്യക്തമാക്കി. […]
Read more

റോഡിന് കുറുകെ നായ ചാടി; കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: അത്തോളിയിൽ റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന 26 ബിഎച്ച് 8516 എന്ന നമ്പറിലുള്ള കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു. കാർ പൂർണമായും തകർന്നു. മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങുംവഴി […]
Read more

ടിപ്പര്‍ നിയന്ത്രണം വിട്ട് ബൈക്കിലും കാറിലും ഇടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയിൽ ടിപ്പർ നിയന്ത്രണം വിട്ട് ബൈക്കും കാറും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ ആദിത്യൻ (22) മരിച്ചു. വെമ്പായം കൊപ്പം സ്വദേശിയാണ്. കയറ്റം കയറുന്നതിനിടെ ടിപ്പർ നിയന്ത്രണം വിട്ട് പിന്നിലേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണം. പിന്നിൽ ഉണ്ടായിരുന്ന ബൈക്കിലും കാറിലും ടിപ്പർ ഇടിച്ചുകയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ കാറിനിടയിൽ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഉണ്ടായിരുന്ന യുവതിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നാഗരുകുഴി–പിരപ്പൻകോട് റോഡിലാണ് സംഭവം നടന്നത്. പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer