Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നി ആക്രമണം

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34, ഉദയഗിരി പുളിമൂട്ടിൽ താമസിക്കുന്ന സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. പുനലൂർ-ഇടമൺ പാതയിലെ പാപ്പന്നൂർ സമീപത്ത് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പന്നി ചാടി ആക്രമിക്കുകയായിരുന്നു. മകനെ പുനലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവരും ദൂരേക്ക് തെറിച്ച് വീണു. അലർച്ച കേട്ട് സ്ഥലത്തെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കുകൾ ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേയും മകനെ തിരുവനന്തപുരത്തെ സ്വകാര്യ […]
Read more

രോ​ഗിയുമായി പോയ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം

കോഴിക്കോട്: ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കന്യാകുമാരി ആലത്തുകുളം സ്വദേശി പ്രകാശനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വയനാട് പടിഞ്ഞാറത്തറയിൽ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരിയിലെ ഭാര്യയുടെ വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് പ്രകാശനെ കസ്റ്റഡിയിലെടുത്ത് പിന്നീട് […]
Read more

പള്ളിയിൽ നിന്ന് ഇറങ്ങവെ പിക്കപ്പ് ഇടിച്ചു മുസല്യാർക്ക് ദാരുണാന്ത്യം

മാവൂർ: പാഴൂർ ചിറ്റാരി പിലാക്കലിൽ കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടി മരിച്ചു. കുറുമ്പ്ര മുഹമ്മദ് മുസല്യാർ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലിൽ ഒലിവ് സൂപ്പർ മാർക്കറ്റിനു മുമ്പിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പ്രാർഥന കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇദ്ദേഹത്തെ നായർക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഭാര്യ: ഉമ്മു സല്‍മ. മക്കൾ: ഫസലുറഹ്മാൻ, ഷിഹാബുദ്ദീൻ, ഹിബത്തുറഹ്മാൻ, ഖലീലു റഹ്മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽ ഫസ്ല, ജുമൈന, […]
Read more

യുവാവിനെയും പെൺസുഹൃത്തിനെയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; 19കാരൻ പിടിയിൽ

മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന […]
Read more

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ചൂരക്കാവ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫയിലായിരുന്നു അപകടം. തബൂക്കിലെ ‘ബ്രോസ്റ്റ് അതയബ് താസജ്’ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈൻ. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, സമീപത്തെ കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിൽ വന്ന വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രവാസി സുഹൃത്തുക്കൾക്കിടയിൽ ‘മാഞ്ഞുപ്പ’ എന്ന […]
Read more

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണു; ഏഴുമരണം

ഹരിയാണ: ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണ് ഏഴുപേർ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാമിലെ സിദ്ധ്രാവലിയിലുള്ള സിഗ്നേചർ ഗ്ലോബൽ സൊസൈറ്റിയിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. വൻ ശബ്ദത്തോടെയാണ് നിർമാണ സ്ഥലത്തെ മതിൽ തകർന്നുവീണത്. സംഭവസമയത്ത് ഏകദേശം 15 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. വിവരം ലഭിച്ചതോടെ പൊലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യന്ത്രങ്ങളുടെ സഹായത്തോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് തൊഴിലാളികളെ പുറത്തെടുത്തത്. ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പരിക്കേറ്റവരെ […]
Read more

അപകടത്തിൽപെട്ട കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

കൊച്ചി: നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. ഊരക്കാട് സുബ്രമണ്യ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു അപകടം. അപകടത്തിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ പൊലീസെത്തുന്നതിന് മുൻപ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു സംഭവം. റോഡിൽ നിന്ന് ഏകദേശം 12 അടി താഴെയുള്ള ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീട്ടുമുറ്റത്തേക്കാണ് കാർ മറിഞ്ഞത്. നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായത്. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി വാഹനത്തിലുണ്ടായിരുന്നവരെ […]
Read more

വർക്കലയിൽ വാഹനമിടിച്ച് വിദേശ വനിതയ്ക്ക് പരിക്ക്

വർക്കല: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഫ്രാൻസ് സ്വദേശിനിയായ 63കാരി ക്രിസ്റ്റിൻ ആണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച വാഹനം സ്ഥലത്ത് നിന്നുപോലും നിർത്താതെ പോയതിനെ തുടർന്ന് വർക്കല പോലീസ് ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്തു. ക്രിസ്റ്റിൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിച്ചതായിയാണ് പ്രാഥമിക വിവരം. തെറിച്ച് വീണ ക്രിസ്റ്റിന് തലയ്ക്കും ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കും ഗുരുതര പരിക്കുകൾ സംഭവിച്ചു. ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ […]
Read more

വിയറ്റ്‌നാം കപ്പലിടിച്ച് അപകടം; കൊല്ലത്ത് മത്സ്യബന്ധന തൊഴിലാളികൾക്കായി തെരച്ചിൽ

കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടലിൽ മത്സ്യബന്ധനത്തിനായി പോയ ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളിൽ ഒമ്പത് പേരെ കപ്പലിൽ തന്നെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. എന്നാൽ രണ്ടുപേർ കടലിൽ മുങ്ങിപ്പോയതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്, പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം ഉണ്ടായത്. കടലിൽ കാണാതായ തൊഴിലാളികൾക്കായി […]
Read more

ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്‌ക്വാൻഡോ താരത്തിന് ദാരുണാന്ത്യം

പാലക്കാട്: ഒലവക്കോട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവ തെയ്‌ക്വാൻഡോ താരമായ ഷിഹാഫ് ഷേക്ക് (25) മരിച്ചു. മുതലമട ചുള്ളിയാർമേട് സ്വദേശിയായ ഷിഹാഫ് സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ലോറി എതിർദിശയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ചുവീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങിയതായാണ് വിവരം. സംസ്ഥാന തല തെയ്‌ക്വാൻഡോ മത്സരങ്ങളിൽ സ്വർണം നേടിയിട്ടുള്ള ഷിഹാഫ് പിന്നീട് ദേശീയ തല […]
Read more

Recent News

Advertisement
WhiteswanTV Footer