Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി അമ്മാരത്ത് മുക്കിൽ നിന്നും വൈദ്യശാലമുക്കിലേക്ക് പോകുകയായിരുന്നു ഓമന. ബസ് നിർത്തിയിട്ടിരുന്ന സമയം എതിർദിശയിൽ നിന്നും ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ ഇതറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ ഓമന അടിയിലേക്ക് വീണു. ചക്രങ്ങൾക്കിടയിൽപ്പെടാത്തതിനാൽ ജീവൻ തിരികെക്കിട്ടി. വീഴ്‌ചയുടെ ആഘാതത്തിൽ പരിക്കേറ്റ ഓമനയെ […]
Read more

വലിയങ്ങാടിയില്‍ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളായ അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍ എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വിട്ടു നല്‍കിയിരുന്നു. കിണാശ്ശേരി സ്വദേശി ജബ്ബാറിന്റെ ഖബറക്കം ഇന്നലെ രാത്രി നടന്നു. കോര്‍പ്പറേഷനെതിരെ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ അപകടത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ മേയര്‍ ഇന്ന് രാവിലെ 9 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ […]
Read more

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെനിഘട്ട് റോറങ് മുനിസിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര പ്രദേശത്ത് വെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 18 പേർ മരിച്ചതായി ജില്ലാ ട്രാഫിക് പൊലീസ് ഓഫീസ് ചീഫ് ശിശിർ ഥാപ്പ സ്ഥിരീകരിച്ചു. പരിക്കേറ്റ 25 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ഹൈവേ റെസ്ക്യൂ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ രാജ്കുമാർ താകുരി അറിയിച്ചു. അപകടസമയത്ത് […]
Read more

നെയ്യാറ്റിൻകരയിൽ‌ റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് ലൈനിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം പണി നടക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് ഗുരുതര പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസ്സാരപരിക്കേറ്റു. റോഡിന് കുറുകെക്കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങിയാണ് സംഭവം നടന്നത്. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ എന്നാണ് ആരോപണം. രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read more

ചൂടുവെള്ളത്തിൽ വീണു 90% പൊള്ളിയ കുഞ്ഞിന് പുനർജന്മം

പാലാ: 90 ശതമാനം പൊള്ളലേറ്റ 2 വയസുകാരന് പുനർജന്മം. 4 മാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് ഇടുക്കി വണ്ടൻമേട് സ്വദേശിയായ രണ്ടു വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ഒക്ടോബർ 9നായിരുന്നു 2 വയസുകാരൻ ചൂടു വെള്ളത്തിലേക്ക് വീണ് അപകടം സംഭവിക്കുന്നത്. തല മുതൽ കാൽമുട്ട് വരെയുള്ള ഭാഗം പൂർണമായി പൊള്ളി. മണിക്കൂറുകൾ മാത്രമെ ജീവിച്ചിരിക്കൂ എന്ന് വിധി എഴുതിയ കുഞ്ഞിനെയാണ് പീഡിയാട്രിക് ഐസിയുവിലും ബേൺ ഐസിയുവിലുമായി നൽകിയ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കിടയിൽ സങ്കീർണമായ […]
Read more

ശാസ്‌താംകോട്ടയിൽ നാടൻ പാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലാണ് അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന, മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ബീവറേജ്‌സ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി […]
Read more

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചുവീണു

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബ്ലെസ്സൻ ബൈജുവാണ് അപകടത്തിൽപ്പെട്ടത്. എം.സി റോഡിൽ കുറ്റൂർ ജംഗ്ഷൻ സമീപത്തായിരുന്നു സംഭവം. സ്കൂളിൽ നിന്ന് ബസിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനത്തിന്റെ വാതിൽ തുറന്ന് ബ്ലെസ്സൻ പുറത്തേക്ക് വീണത്. വിദ്യാർത്ഥി റോഡിലേക്ക് വീണെങ്കിലും ഡ്രൈവർക്ക് സംഭവം ഉടൻ അറിയാൻ സാധിച്ചില്ല. പിന്നാലെ ബസിലുള്ള മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ […]
Read more

മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഒരാൾ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ കുടങ്ങിക്കടക്കുന്ന ക്ലീനർ മുസ്തഫയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാരും പിന്നാലെയെത്തിയ ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും […]
Read more

ബൈക്കില്‍ ബസ് ഇടിച്ച് പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളി ടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അഭിഷേക് (19) ആണ് മരിച്ചത്. മീനങ്ങാടി തച്ചമ്പത്ത് വീരമണി കുമാരന്റെ മകനാണ്. അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കുകളുമായി അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ചികിത്സയ്ക്കിടെയാണ് അഭിഷേകിന് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍ നടക്കും.
Read more

മകന്റെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ കാർ ഓടിച്ച ആൾക്ക് മാപ്പ് നൽകി മലയാളി കുടുംബം

ഷാർജ: ഷാർജയിൽ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ കാർ ഓടിച്ച ആൾക്ക് മാപ്പ് നൽകി കുടുംബം. മനഃപൂർവ്വം സംഭവിച്ച അപകടമല്ലെന്നും പരാതി ഇല്ലെന്നും കുടുംബം പോലീസിനെ അറിയിച്ചു. തങ്ങൾക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു ഇനി മറ്റൊരു കുടുംബം ഇതിന്റെ പേരിൽ വേദനിക്കാൻ ആഗ്രഹമില്ലെന്നും കുടുംബം.എട്ട് വർഷത്തിന് ശേഷം ഉണ്ടായ കുഞ്ഞാണ് അലൻ. അമ്മയുമായി വേസ്റ്റ് ബാഗ് കളയാൻ പോയതായിരുന്നു സമീപത്തുള്ള പാർക്കിങ്ങിൽ നിന്ന് കാർ വന്ന് ഇടിക്കുകയായിരുന്നു. കുടുംബം ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer