Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് (60) ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരിലാണ് അപകടം നടന്നത്. കടയ്ക്കൽ ഭാഗത്ത് നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മസൂദ് റോഡിലേക്ക് തെറിച്ച് വീണു. തുടർന്ന് ബസ് ശരീരത്തിലൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ […]
Read more

കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് […]
Read more

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 4 വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർകക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോതമംഗലം–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘റെയ്ഹാൻ’ എന്ന സ്വകാര്യ ബസും ജയ്ഭാരത് കോളേജ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കോളേജ് ബസ് ഡ്രൈവറുടെ കാൽ കാബിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റ നാല് വിദ്യാർത്ഥികളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രദേശവാസികൾ അറിയിച്ചു. ബസിലെ ചില യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊലീസ് […]
Read more

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ ബൈക്ക് യോഗേശ്വരിയെ ഇടിച്ചിടുകയായിരുന്നു. ബെംഗളൂരുവിലെ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിലാണ് ദാരുണമായ അപകടം സംഭവിച്ചത്.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് വന്നിടിച്ച് യോഗേശ്വരി റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഇടിയുടെ ആഘാതത്തിൽ […]
Read more

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ നിലയിൽ ; 26 വിദ്യാർഥികൾക്ക് പരിക്ക്

കണ്ണൂർ: പൂവത്തൂർ എൽ.എം.എസ്. എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 കുട്ടികൾക്ക് പരിക്കേറ്റു. അപകടസമയത്ത് ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 കുട്ടികളെയും ഉടൻ തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഒരു കുട്ടിയെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. […]
Read more

വെല്ലൂരിൽ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു; 7 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ രഥ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു വീണ് 7 പേർക്ക് പരിക്ക്. 60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. മായന കൊല്ലൈ ഉത്സവത്തോടനുബന്ധിച്ച് വെല്ലൂർ, കാട്പാടി പ്രദേശങ്ങളിലാണ് രഥഘോഷയാത്ര നടന്നത്. വിവിധ രഥസംഘങ്ങൾ പാലത്രങ്കരൈയിലെത്തി ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. പാലത്രങ്കരൈയിൽ നിന്ന് മടങ്ങും വഴി ഒരു രഥം നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നു. രഥത്തിലിരുന്ന പത്തിലധികം പേർ താഴെ കുടുങ്ങി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ […]
Read more

പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തിരച്ചിൽ നടത്തി. പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലിൽ ഇറങ്ങിയത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. ചുഴിയിൽ […]
Read more

കൈതേരിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് ഡ്രൈവർമാർക്ക് പരിക്ക്

കണ്ണൂർ: കൈതേരി കപ്പണയിൽ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ പാർസൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8:30 ഓടെയായിരുന്നു അപകടം നടന്നത്.കൂത്തുപറമ്പ് ഭാഗത്തുനിന്നും കണ്ണവം ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പുളിമരത്തിൽ ഇടിക്കുകയും തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് ലോറികളിലെയും ഡ്രൈവർമാരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ നാഷണൽ പെർമിറ്റ് ലോറി പിന്നോട്ട് നീങ്ങുകയും സമീപത്തുണ്ടായിരുന്ന […]
Read more

ചൊക്ലിയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാറിന് മുകളിലേക്ക് വീണു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂർ: ചൊക്ലി സിഎംസി ഹോസ്പിറ്റലിന് മുൻവശം സുരഭി ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണെങ്കിലും വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വയനാട്ടിൽ നിന്നും മലബാർ ക്യാൻസർ സെന്ററിലേക്ക് (MCC) ചികിത്സയ്ക്കായി പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയുണ്ടായ യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ […]
Read more

ഇടപ്പള്ളി ക്ലബ് ജംഗ്ഷനിൽ വൻ തീപിടുത്തം; വർക്ക് ഷോപ്പും ഷോറൂമും കത്തിനശിച്ചു

കൊച്ചി: ഇടപ്പള്ളി ക്ലബ് ജംഗ്ഷന് സമീപം വർക്ക് ഷോപ്പിനും ഷോറൂമിനും തീ പിടിച്ചു. ഇന്ന് വൈകുന്നേരം ഏകദേശം 3 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. വർക്ഷോപ്പിനു മുകളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനന്തത്തിലും തീ പടർന്നു. 5 ഫയർ യൂണിറ്റ് അഗ്നിശമന സേന എത്തിയായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ല.
Read more

Recent News

Advertisement
WhiteswanTV Footer