Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ ബൈക്ക് യോഗേശ്വരിയെ ഇടിച്ചിടുകയായിരുന്നു. ബെംഗളൂരുവിലെ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിലാണ് ദാരുണമായ അപകടം സംഭവിച്ചത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബൈക്ക് വന്നിടിച്ച് യോഗേശ്വരി റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഏറെ ദൂരം തെന്നി നീങ്ങുന്നതും വീഡിയോയിൽ കാണാം. യോഗേശ്വരിയെ ഉടൻ തന്നെ അടുത്തുള്ള സുഗുണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ദീപനും(22) പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer