Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വാഹന അപകടത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹത്തോട് അനാദരവ്

തൃശ്ശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ്. .കഴിഞ്ഞ ദിവസം പോട്ട സിഗ്നല്‍ ജംഗ്ഷനില്‍ ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടവീട്ടമ്മയുടെ മൃതുദേഹം പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് ഡ്യൂട്ടി ഡോക്ടർ’ നായരങ്ങാടി ഉദിനിപ്പറമ്പന്‍ ജംഗ്ഷനില്‍ താമസിക്കുന്ന ഉപ്പത്ത് വീട്ടില്‍ വനജ (58)യുടെ മൃതദേഹമാണ് ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തോളം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍  കിടക്കേണ്ടി വന്നത്. സെന്റ് ജെയിംസ് ആശുപത്രിയില്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ചാലക്കുടി പോലീസ് താലൂക്ക് ആശുപത്രിയിലെത്തച്ചപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം  ഡ്യൂട്ടി ഡോക്ടര്‍ […]
Read more

മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവം; ചികിത്സയിലിരിക്കെ ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രക്കാരൻ മരിച്ചു . പാവുക്കോണം കോട്ടക്കുളം കുന്നത്ത് വീട്ടിൽ 42 കാരനായ ദാവൂദ് ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന വല്ലപ്പുഴ സ്വദേശിയായ വഹാബ് ഫൈസിയെ പോലീസ് പിടികൂടി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മനിശേരി അലയ്ഡ് കോളേജ് കവാടത്തിന് സമീപത്തായി അപകടം നടന്നത്. പാവുക്കോണത്തു നിന്നും പഴയലക്കിടിയിലുള്ള ബന്ധു വീട്ടിലേക്ക് 72 […]
Read more

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു 38 പേർക്ക് പരിക്ക്; അപകടം താമരശ്ശേരിയിൽ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു
Read more

എകരൂലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഏഴുപേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. താമരശ്ശേരി ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട് വാകേരി സ്വദേശികൾ സഞ്ചരിച്ച ഓട്ടോയും, സമസ്ത സമ്മേളനം കഴിഞ്ഞ് വരികയായിരുന്ന നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ യാത്രക്കാരായ രവീന്ദ്രൻ, സുജാത, സുമ, കോമള, മറ്റൊരാൾക്കും കാർ യാത്രക്കാരായ സംജിത് (24) നിലമ്പൂർ. സൽമാനുൽ ഫാരിസ് (24) കാളികാവ് എന്നിവർക്കുമാണ് പരിക്കേറ്റത്. പരുക്കേറ്റവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ […]
Read more

ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം പത്തിരിപ്പാലയിൽ ലോറിക്ക് തീപിടിച്ചു. പത്തിരിപ്പാല മൗസീന കോളേജിന് സമീപത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വരികയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. പത്തിരിപ്പാലയിലെ ഗോഡൗണിൽ ലോഡ് ഇറക്കാനായി വരുന്നതിനിടയാണ് അപകടം എന്നാണ് വിവരം. ലോറിയുടെ മുൻഭാഗത്ത് നിന്നും തീ പടരുന്നത് കണ്ട് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. കർണാടക രജിസ്ട്രേഷൻ ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു. പാലക്കാട് നിന്നും […]
Read more

അപകടം; ജെസിബി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: നിർമ്മാണ പ്രവൃത്തി സ്ഥലത്ത് വെച്ച് ജെസിബി അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തി പരിക്കേൽപ്പിച്ചതിന് ജെസിബി ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൈ ലൈൻ ബിൽഡേഴ്‌സിന്റെ സൂപ്പർവൈസർ പൊതുവാച്ചേരി തലവിൽ താമസിക്കുന്ന കടലായി അവേരയിലെ കെ.രാജീവൻ്റെ (54) പരാതിയിലാണ് കെ.എൽ. 13.എ എൻ. 3303 നമ്പർ ജെസിബി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 27ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. പരാതിക്കാരൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മേലേ ചൊവ്വയിലെ വർക്ക് സൈറ്റിൽ […]
Read more

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണിയാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പോത്തൻകോട് മേലേ ചന്തവിളയിൽ വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കണിയാപുരം വാടയിൽ മുക്ക് ക്രസന്റ് ഹൗസിൽ സുധി സുലൈമാനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ […]
Read more

വാഹനാപകടം; നടൻ മണിയൻപിള്ള രാജുവിന്റെ അറസ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ ഉള്ളത്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടമുണ്ടായത്. […]
Read more

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം ചെക്യാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശിയായ ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. യുപി സ്വദേശിയായ ജാനി എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം: ആറുവരിപ്പാത പുത്തനത്താണി ചുങ്കത്ത് ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer