Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വാഹന അപകടത്തിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹത്തോട് അനാദരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ്. .കഴിഞ്ഞ ദിവസം പോട്ട സിഗ്നല്‍ ജംഗ്ഷനില്‍ ഉച്ചതിരിഞ്ഞുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടവീട്ടമ്മയുടെ മൃതുദേഹം പോസ്റ്റ്മോർട്ടം നടത്തില്ലെന്ന് ഡ്യൂട്ടി ഡോക്ടർ’ നായരങ്ങാടി ഉദിനിപ്പറമ്പന്‍ ജംഗ്ഷനില്‍ താമസിക്കുന്ന ഉപ്പത്ത് വീട്ടില്‍ വനജ (58)യുടെ മൃതദേഹമാണ് ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തോളം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍  കിടക്കേണ്ടി വന്നത്. സെന്റ് ജെയിംസ് ആശുപത്രിയില്‍ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ചാലക്കുടി പോലീസ് താലൂക്ക് ആശുപത്രിയിലെത്തച്ചപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം  ഡ്യൂട്ടി ഡോക്ടര്‍ നിഷ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാന്‍ സാധിക്കില്ലെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ഡോക്ടറുമായി  തര്‍ക്കമാവുകയായിരുന്നു.ദേശീയപാതയില്‍ പോട്ട സിഗ്നല്‍ ജംഗ്ഷനില്‍ വെച്ച് കാല്‍ നട യാത്രക്കാരിയായ വനജയെ പി്ക്ക് വാനിടിച്ചാണ് മരണപ്പെട്ടത്തെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മരണത്തില്‍ സംശയം ഉന്നയിച്ച് കൊണ്ട് ഡ്യൂട്ടി ഡോക്ടര്‍ നിഷ ഇവിടെ പോസറ്റ്‌മോര്‍ട്ടം നടത്തുവാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പാര്‍ലിമെന്റി പാര്‍ട്ടി ലീഡര്‍ ജില്‍ ആന്റണിയും,കൗണ്‍സിലര്‍മാരായ വില്‍സന്‍ പാണാട്ടു പറമ്പന്‍,വി.ജെ.ജോജിയും സ്ഥലത്തെത്തുകയും സ്ഥലത്തില്ലാതിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍,ഡിഎംഒ തുടങ്ങിയവരെ ബന്ധപ്പെടുകയും  

പോസ്റ്റ്‌മോര്‍ട്ടം ഇവിടെ തന്നെ നടത്തണമെന്ന് ആവശ്യം ശക്തമായത്തോടെ സൂപ്രണ്ട് ഡോ.ജീന്‍ അഗസ്റ്റിന്‍ എന്ന മറ്റൊരു ഡോക്ടറെ ചുമതലപ്പെടുത്തകയായിരുന്നു. ഏകദേശം ഒന്നേക്കാലോടെ തര്‍ക്കത്തിന് ശേഷം താലൂക്ക് ആശുപത്രിയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ആശുപത്രിയെ നയിക്കേണ്ട ആശുപത്രി സൂപ്രണ്ടിന്റെ കഴിവ് കുറവാണ് ഇവിടുത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും പറയപ്പെടുന്നു

Tags :

Recent News

Advertisement
WhiteswanTV Footer