കോഴിക്കോട്: നാദാപുരം ചെക്യാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശിയായ ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. യുപി സ്വദേശിയായ ജാനി എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.






