Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accident

ചാലക്കുടിപ്പുഴയിൽ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശ്ശൂർ: ചാലക്കുടി ചാലക്കുടിപ്പുഴയിലെ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സെബാസ്‌റ്റ്യൻ്റെയും ബേബിയുടെയും മകൻ സിൻ്റോയാണു (43) മരിച്ചത്. ഇന്നലെ 12.30ഓടെയാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ സിൻ്റോ പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി സിൻ്റോയെ കരയ്ക്കെ‌ടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ സ്‌റ്റേഷൻ ഓഫിസർ ബി.രാജേഷ്‌കുമാർ, സേനാംഗങ്ങളായ എം.എസ്.അനീഷ്, എ.വി.രെജു, പി.എസ്.സന്തോഷ്‌കുമാർ, ഗിരീഷ്‌കുമാർ, ആർ.എം. നിമേഷ്, നിഖിൽ […]
Read more

തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് കയറി ഇറങ്ങി യുവാവിന് ഗുരുതര പരിക്ക്. നന്ദിയോട്–ആലുംമൂട് സ്വദേശി നിഖിലിനാണ് അപകടത്തിൽ പരിക്കേറ്റത്. പാലോട്–ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിലാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. മുന്നിലുണ്ടായിരുന്ന പൊലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ, ഇടിക്കാതിരിക്കാനായി ശ്രമിക്കുന്നതിനിടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.ഇതോടെ ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറി. ഗുരുതരമായി പരിക്കേറ്റ നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

കഴക്കൂട്ടത്ത് സർക്കാർ ഭൂമിയിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ വൻ തീപിടുത്തം. ഗെയിംസ് വില്ലേജിന്റെ ഭാഗമായി മുമ്പ് ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ട സ്ഥലത്തെ അടിക്കാടിനും അവശിഷ്ടങ്ങൾക്കുമാണ് തീപിടിച്ചത്. ഗെയിംസ് വില്ലേജുമായി ബന്ധപ്പെട്ട താത്കാലിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും കിടന്നിരുന്ന പ്രദേശത്താണ് ആദ്യം തീ ആളിപ്പടർന്നത്. തീ മനഃപൂർവം വെച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. കഴക്കൂട്ടം, ചാക്ക ഫയർഫോഴ്‌സ് സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനമായും […]
Read more

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പട്ടണക്കാട്: ചേർത്തലയ്ക്കു സമീപം ദേശീയപാതയിൽ കുത്തിയതോട് കോടംതുരുത്തിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്കേറ്റു. പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം: വീട്ടിലേക്ക് കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ പിന്നിലേക്ക് ഉരുണ്ടു ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ ആണ് മരിച്ചത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ടത്. ഇതേ സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രാജഗോപാലിന്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

ചമ്പക്കര ആശ്രമംപടിയിലെ തോട്ടിലേക്ക് കാർ മറിഞ്ഞു ഒരാൾ മരിച്ചു

കോട്ടയം: കറുകച്ചാലിനടുത്തു ചമ്പക്കര ആശ്രമംപടിയിലെ തോട്ടിലേക്ക് കാർ മറിഞ്ഞത് ആറാം തവണ. അഞ്ച് പ്രാവശ്യവും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇന്നലെ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. പതിനഞ്ചു അടിയോളം താഴ്ചയുള്ള തോട്ടിലേക്കാണ് വാഹനങ്ങൾ മറിയുന്നത്. തോടിന്റെ വശത്ത് ക്രാഷ്ബാരിയറോ മറ്റ് സുരക്ഷാക്രമീകരണമോ സ്ഥാപിച്ചിട്ടില്ല. കറുകച്ചാൽ ഭാഗത്തുനിന്നു തോട്ടയ്ക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മുൻപും തോട്ടിലേക്ക് മറിഞ്ഞത്. ഇവിടെ കുറെ നാളുകൾ ആയി ഒരേസ്ഥലത്ത് തുടർച്ചയായി അപകടങ്ങളുണ്ടായപ്പോൾ സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം […]
Read more

മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കേളകം: മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസ് (38) ആണ് മരിച്ചത്. കേളകം പൊയ്യമല കടായം കവലയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്ന് മുറിച്ച് നീക്കുന്നതിനിടെ റബർ സമീപത്തെ തെങ്ങിൽ തട്ടി തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ പൗലോസിനെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: വിജിത. മകൾ: ആഞ്ജല.
Read more

വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

വെഞ്ഞാറമൂട്: പിരപ്പൻകോടിന് സമീപം കൊപ്പം മഞ്ചാടിമൂട്ടിൽ കെഎസ്ആർടിസിയുടെ ബസുകൾ കൂട്ടിയിടിച്ച് അപകടം. പത്തനാപുരത്ത് നിന്നും കല്ലറ വഴി വന്ന ലിങ്ക് ബസും ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ പുറകിൽ ലിങ്ക് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read more

ഗുരുവായൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂര്‍ തെക്കേനടയിലെ ശ്രീകൃഷ്ണ റെസിഡന്‍സിക്ക് സമീപം ഇന്ന് രാവിലെ 8.30ഓടെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍ സരോജത്തില്‍ പുരുഷോത്തമന്‍, ഭാര്യ സരോജം, സഹോദരി രമണി എന്നിവരാണ് പരിക്കേറ്റത്. അടൂര്‍ പറക്കോടി ചരുവില്‍ അനന്തു ഓടിച്ച കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും ഗുരുതരമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുതുവട്ടൂരിലെ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ടെമ്പിള്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ […]
Read more

കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer