കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അഞ്ചുപേർക്ക് പരിക്ക്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കറുകച്ചാലിൽ നിന്ന് കോട്ടയത്തേക്ക് പോയ കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമല്ല. ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.






