ടെൽ അവീവ്: ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യം പൂർത്തിയായാൽ, ഗസ്സയിലെ റഫ അതിർത്തി ഈജിപ്തുമായി ചേർന്ന് പരിമിതമായി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു.
ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രയ്ക്കായി മാത്രമായിരിക്കും വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നതാണ് തീരുമാനം.
ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി കൈമാറാനും ഹമാസ് നൂറ് ശതമാനം സഹകരണം കാണിക്കണം എന്ന കർശന ഉപാധിയോടെയാണ് ഈ നീക്കം എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.




