തൃശ്ശൂർ: ചാലക്കുടി ചാലക്കുടിപ്പുഴയിലെ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സെബാസ്‌റ്റ്യൻ്റെയും ബേബിയുടെയും മകൻ സിൻ്റോയാണു (43) മരിച്ചത്. ഇന്നലെ 12.30ഓടെയാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ സിൻ്റോ പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി സിൻ്റോയെ കരയ്ക്കെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫയർ സ്‌റ്റേഷൻ ഓഫിസർ ബി.രാജേഷ്‌കുമാർ, സേനാംഗങ്ങളായ എം.എസ്.അനീഷ്, എ.വി.രെജു, പി.എസ്.സന്തോഷ്‌കുമാർ, ഗിരീഷ്‌കുമാർ, ആർ.എം. നിമേഷ്, നിഖിൽ കൃഷ്‌ണൻ, സൂരജ്‌കുമാർ, അഖിൽ ആർ.നായർ, ടി.എ.ജോസ് എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിടു കൊടുക്കും






